Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2020 5:02 AM IST Updated On
date_range 5 Jan 2020 5:02 AM ISTബൈക്കപകടങ്ങളിൽ നാലുപേർക്ക് പരിക്ക്
text_fieldsbookmark_border
ആലുവ: വിവിധ ബൈക്ക് അപകടങ്ങളിൽ നാലുപേർക്ക് പരിക്ക്. നെടുമ്പാശ്ശേരിയിൽ ബൈക്കിൽനിന്ന് വീണ് നെടുമ്പാശ്ശേരി കോച് ചേരി വീട്ടിൽ അനൂപ് കുമാറിന് (31) പരിക്കേറ്റു. പമ്പുകവലയിൽ ബൈക്കിൽനിന്ന് വീണ് കോതമംഗലം പരവാരത്ത് അമൽ (28), കമ്പനിപ്പടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് വെളിയത്തുനാട് അറയ്ക്കൽ മുഹമ്മദ് ആഷിക് (21), പോഞ്ഞാശ്ശേരിയിൽ ബൈക്കിൽനിന്ന് വീണ് കളമശ്ശേരി സ്വദേശി ഏദലീസ് (47) എന്നിവർക്കും പരിക്കേറ്റു. ഇവരെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൗരത്വഭേദഗതി നിയമം: പ്രതിഷേധസംഗമം ആലുവ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, മതേതരത്വം കാത്തുസൂക്ഷിക്കുക, ഇന്ത്യൻ ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എം.സി.പി.ഐ-യു കുട്ടമശ്ശേരി ബ്രാഞ്ചിൻെറ നേതൃത്വത്തിൽ പ്രതിഷേധസംഗമം നടത്തും. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് കുട്ടമശ്ശേരി യുവജന വായനശാല നെഹ്റു മണ്ഡപത്തിൽ നടക്കുന്ന പ്രതിഷേധ സംഗമം എം.സി.പി.ഐ-യു സംസ്ഥാന സെക്രട്ടറി ടി.എസ്. നാരായണൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മറ്റി അംഗം പി.പി. സാജു, സി.പി.എം ആലുവ ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, സി.പി.ഐ ജില്ല എക്സി. അംഗം പി. നവകുമാരൻ, എം.സി.പി.ഐ-യു ജില്ല സെക്രട്ടറി വിശ്വകല തങ്കപ്പൻ എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story