Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2020 5:02 AM IST Updated On
date_range 5 Jan 2020 5:02 AM ISTഭരണഘടനയെ കവച്ചുെവക്കുന്ന നിയമനിർമാണത്തിന് സാധുതയില്ല -ഡീൻ കുര്യാക്കോസ്
text_fieldsbookmark_border
കോതമംഗലം: ഭരണഘടനയെ കവച്ചുെവക്കുന്ന നിയമനിർമാണമാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്രസർക്കാർ നടത്തിയതെന്ന് ഡീൻ കുര്യാക്കോസ് എം.പി. ഇടുക്കി മണ്ഡലത്തിൽ എം.പിയുടെ നേതൃത്വത്തിൽ നടക്കുന്ന ലോങ് മാർച്ചുകളെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഭരണഘടനയില്ലെങ്കിൽ രാജ്യം നിലനിൽക്കുകയില്ല. ഭരണഘടനയെ കവച്ചുവെക്കുന്ന നിയമനിർമാണങ്ങൾക്ക് സാധുതയില്ല. ഇത് മുസ്ലിംകളുടെ മാത്രം വിഷയമായി കരുതേണ്ടതില്ല. ഒരു പ്രത്യേക വിഭാഗത്തെ ഒറ്റപ്പെടുത്തുക എന്നത് ബി.ജെ.പിയുടെയും ആർ.എസ്.എസിൻെറ നയമാണെന്നത് മറച്ചുവെക്കേണ്ട ഒന്നല്ല. നിയമം നിർമിക്കുമ്പോൾ എല്ലാ മതങ്ങൾക്കും ആ നിയമത്തിൻെറ സംരക്ഷണം ലഭ്യമാകണമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കോതമംഗലം ബിഷപ് ഹൗസിന് സമീപത്തുനിന്ന് ആരംഭിക്കുന്ന ലോങ് മാർച്ച് നെല്ലിക്കുഴിയിൽ സമാപിക്കും. പി.സി. വിഷ്ണുനാഥ്, ടി.എ. അഹമ്മദ് കബീർ എം.എൽ.എ തുടങ്ങിയവർ സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ കെ.പി. ബാബു, എ.ജി. ജോർജ്, എം.എസ്. എൽദോസ് പി.കെ. മൊയ്തു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story