Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2020 5:02 AM IST Updated On
date_range 5 Jan 2020 5:02 AM ISTപോയാലിമല ടൂറിസം പദ്ധതി; മലമുകളില്‍ ജനകീയ കണ്‍വെന്‍ഷന്‍ ഇന്ന്
text_fieldsbookmark_border
മൂവാറ്റുപുഴ: പോയാലിമല ടൂറിസം പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിൻെറ ഭാഗമായി പോയാലിമല സംരക്ഷണ സമിതിയുടെ നേതൃത്വ ത്തില്‍ ഞായറാഴ്ച വൈകീട്ട് നാലിന് പോയാലിമലയ്ക്ക് മുകളില്‍ ജനകീയ കണ്‍വെന്‍ഷന്‍ നടക്കും. എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ.ഏലിയാസ് അധ്യക്ഷതവഹിക്കും. ജില്ല പഞ്ചായത്ത് മെംബര്‍ എന്‍. അരുണ്‍ പദ്ധതി വിശദീകരണവും മുഖ്യപ്രഭാഷണവും നടത്തും. പായിപ്ര ഗ്രാമപഞ്ചായത്തില്‍ പായിപ്രയെയും മുളവൂരിനെയും തമ്മിൽ വേര്‍തിരിക്കുന്ന പോയാലിമല സമുദ്രനിരപ്പില്‍നിന്ന് 500 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകളും മൊട്ടക്കുന്നുകളും നിറഞ്ഞ പ്രദേശം നൂറേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നത്. ഒട്ടേറെ ഐതിഹ്യങ്ങളും മലയുടെ മുകളിലെ കിണറും കാൽപ്പാടുകളും പുതുമയാണ്. ജനകീയ കണ്‍വെന്‍ഷൻെറ ഭാഗമായി ഞാറാഴ്ച വൈകീട്ട് നാല് മുതല്‍ അഞ്ചുവരെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്ക് പോയാലിമലയുടെ ദൃശ്യഭംഗി ആസ്വദിക്കാനും സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story