Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2020 5:02 AM IST Updated On
date_range 5 Jan 2020 5:02 AM ISTകാലാവസ്ഥ വ്യതിയാനം: എം.എ കോളജിൽ അന്തർദേശീയ സമ്മേളനത്തിന് നാളെ തുടക്കം
text_fieldsbookmark_border
കോതമംഗലം: കാലാവസ്ഥ വ്യതിയാനം, മറ്റ് പരിസ്ഥിതിക വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്യുന്നതിനായി അന്തർദേശീയ സമ്മേളന ത്തിനു തിങ്കളാഴ്ച കോതമംഗലം എം.എ കോളജിൽ വേദിയൊരുങ്ങും. വെള്ളിയാഴ്ചവരെ നടക്കുന്ന സമ്മേളനത്തിനു മുന്നോടിയായി 'ഭൂമി സംരക്ഷിക്കൂ, ആരോഗ്യത്തോടുകൂടി ഇരിക്കൂ, സൈക്കിൾ ഉപയോഗിക്കൂ' എന്ന മുദ്രാവാക്യവുമായി നൂറുകണക്കിനു വിദ്യാർഥികൾ പങ്കെടുക്കുന്ന സൈക്കിൾ റാലി സംഘടിപ്പിച്ചു. കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അധ്യക്ഷത വഹിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നൂതന പഠനമേഖലയായ സ്റ്റാറ്റിസ്റ്റിക്സ് േഡറ്റ അനാലിസിസ് വിഷയത്തിൽ ശിൽപശാല നടക്കും. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ ജർമനിയിൽനിന്നുള്ള ശാസ്ത്രജ്ഞൻ ഡോ. മാക്സ് ഫങ്ക് കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ച് അന്തർദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുൻ എം.ജി സർവകലാശാല വൈസ് ചാൻസലറുമായ ഡോ. രാജൻ ഗുരുക്കൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ ഡയറക്ടർ ഡോ. വിനയകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉച്ചക്ക് 1.30 മുതൽ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് ചർച്ച നടക്കും. വ്യാഴാഴ്ച കോളജ് സ്റ്റുഡൻറ്സ് സൻെററിൽ നേപ്പാൾ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, അമേരിക്ക, ജർമനി എന്നീ രാജ്യങ്ങളിൽനിന്ന് പ്രമുഖർ പങ്കെടുക്കും. സമാപന വേദിയിൽ ഗവേഷകർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. പരിപാടിയുടെ ഭാഗമായി എം.എ കോളജ് വിദ്യാർഥികളുടെ സ്വയം സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി ഇൻഡോർ സ്റ്റേഡിയത്തിൽ വിദ്യാർഥികൾ നിർമിച്ച ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും ഉണ്ടായിരിക്കുമെന്ന് കോഓഡിനേറ്റർ ഡോ.എം.എസ്. വിജയകുമാരി, കൺവീനർ ഡോ. ഡയാന ആൻ ഐസക്, എക്സിബിഷൻ കൺവീനർമാരായ പ്രഫ. ഷീബ സ്റ്റീഫൻ, പ്രഫ. വി. സുധ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story