Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2020 5:02 AM IST Updated On
date_range 5 Jan 2020 5:02 AM ISTകുട്ടികളിലെ ഒളിച്ചോട്ടം വർധിക്കുന്നു; കൗൺസലിങ്ങുമായി പൊലീസ്
text_fieldsbookmark_border
EM Mvpa-4 സമൂഹ മാധ്യമങ്ങളുടെ സ്വാധീനമാണ് വിദ്യാർഥികളിലെ ഒളിച്ചോട്ടങ്ങൾ വർധിക്കാൻ കാരണം മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഒളിച്ചോടുന്ന കമിതാക്കളുടെ എണ്ണം വർധിച്ചതോടെ കൗൺസലിങ്ങുമായി മൂവാറ്റുപുഴ പൊലീസ്. സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നൂറോളം പേരാണ് ഒളിച്ചോടിയത്. ഇതിൽ പ്രായപൂർത്തിയാകാത്തവരുടെ എണ്ണം 60 ശതമാനത്തിലേറെയാണ്. 16-17 വയസ്സ് മാത്രം പ്രായമായ പ്ലസ് ടു വിദ്യാർഥികളടക്കമുള്ളവരുടെ എണ്ണം വർധിച്ചതോടെയാണ് സ്റ്റേഷനിൽ കൗൺസലിങ് സൻെറർ തുറന്നത്. പ്രതിമാസം ശരാശരി ആറുകേസ് വീതം എത്തുന്നുണ്ട്. കഴിഞ്ഞവർഷം 92 കേസ് രജിസ്റ്റർ ചെയ്തു. മേഖലയിലെ ചില സ്കൂളുകളിൽനിന്ന് നവംബറിൽ മാത്രം ചാടിപ്പോയതുമായി ബന്ധപ്പെട്ട് എട്ടോളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് കുറക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍തലത്തിൽ കുടുംബ-സാമൂഹിക മൂല്യങ്ങളെക്കുറിച്ച് ബോധവത്കരണം സംഘടിപ്പിക്കാൻ പൊലീസ് പദ്ധതി തയാറാക്കി വരുകയാെണന്ന് പ്രിൻസിപ്പൽ എസ്.ഐ ടി.എം. സൂഫി പറഞ്ഞു. സമൂഹ മാധ്യമങ്ങളുടെ സ്വാധീനമാണ് കുട്ടികളിലെ ഒളിച്ചോട്ടങ്ങൾ വർധിക്കാൻ കാരണമെന്നാണ് പൊലീസിൻെറ കണ്ടെത്തൽ. വാട്സ്ആപ്പ്, േഫസ്ബുക്ക് സംവിധാനങ്ങളുടെ ഉപയോഗം നിയന്ത്രിക്കാൻ കഴിഞ്ഞാൽ ഒരുപരിധി പരിഹരിക്കാനാകും. ടി.വി സീരിയലുകളും വില്ലനാകുന്നുണ്ട്. ടിക്ടോക് വിഡിയോകൾ ചെയ്ത വീട്ടമ്മയുടെ ഒളിച്ചോട്ടം പൊലീസിന് പുലിവാലായ സംഭവവുണ്ട്. ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ടിക് ടോക് വിഡിയൊ കണ്ട് അഭിനന്ദനമറിയിച്ച യുവാവിനൊപ്പം കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ചാണ് വീട്ടമ്മ പോയത്. മൂവാറ്റുപുഴ സ്‌റ്റേഷനിൽ അഭയം തേടിയ യുവതിയുടെ ഭർത്താവിനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി പൊലീസ് സംസാരിെച്ചങ്കിലും ഇവർ സ്വീകരിച്ചില്ല. കാമുകനെ വിളിെച്ചങ്കിലും ഇയാളും ഒഴിവായി. ഒടുവിൽ അഗതിമന്ദിരത്തിൽ യുവതിയെ എത്തിച്ചാണ് പൊലീസ് തലയൂരിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story