Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാഴൂർ ശിവരാത്രി...

പാഴൂർ ശിവരാത്രി മണപ്പുറം പ്രശ്നത്തിൽ ഹിന്ദു ഐക്യവേദി ഭക്തർക്കൊപ്പം -ശശികല

text_fields
bookmark_border
പിറവം: ടൂറിസത്തിൻെറ പേരിൽ പുരാതനമായ പാഴൂർ ശിവരാത്രി മണപ്പുറം കൈയടക്കാനുള്ള തീരുമാനത്തിൽനിന്ന് നഗരസഭ ഭരണസമിത ി പിൻമാറണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ആവശ്യപ്പെട്ടു. വിവാദമായ പാഴൂർ ശിവരാത്രി മണപ്പുറം സന്ദർശിക്കാനെത്തിയ അവർ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കർക്കടകവാവിനും ശിവരാത്രിക്കും ആയിരങ്ങൾ ബലിതർപ്പണം നടത്തുന്ന പാഴൂർ ശിവരാത്രി മണപ്പുറം പ്രശ്നത്തിൽ ഹിന്ദു ഐക്യവേദി ഭക്തർക്ക് ഒപ്പമാണ്. ഡിസംബറിൽ നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ സി.പി.ഐയിലെ ബെന്നി വി. വർഗീസ് പാഴൂർ ശിവരാത്രി മണപ്പുറം ടൂറിസം വകുപ്പിനു വിട്ടുകൊടുക്കണമെന്ന പ്രമേയം അവതരിപ്പിച്ചിരുന്നു. ബി.ജെ.പി അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് പ്രമേയം ചർച്ചക്ക് എടുക്കാതെ മാറ്റിവെച്ചു. പ്രമേയത്തിനെതിരെ ഹിന്ദു ഐക്യവേദി നേതൃത്വത്തിൽ പാഴൂർ പെരും തൃക്കോവിൽ ക്ഷേത്രാങ്കണത്തിൽ നാമജപം നടത്തി. ഹിന്ദു ഐക്യവേദി, ബി.ജെ.പി നേതാക്കളായ എം.എസ്. ശ്രീകുമാർ, ഉണ്ണിവല്ലിൽ, എൻ.അർ. അമ്മിണിക്കുട്ടൻ, കെ.ആർ. രാധാകൃഷ്ണൻ, രാജശേഖരമേനോൻ, അജി കക്കാട്, ഗോപി പത്മവിലാസം എന്നിവരും ഒപ്പമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story