Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമന്നം ജയന്തി ആഘോഷിച്ചു

മന്നം ജയന്തി ആഘോഷിച്ചു

text_fields
bookmark_border
ചോറ്റാനിക്കര: എൻ.എസ്.എസ് കരയോഗങ്ങളിൽ . ചോറ്റാനിക്കര 1751ാം നമ്പർ ശ്രീദേവി വിലാസം കരയോഗത്തിൽനിന്ന് ഘോഷയാത്ര നടത്തി. തുടർന്ന് നടന്ന സമ്മേളനം മേഖല കൺവീനർ എ.എ. മദനമോഹനൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് എൻ.എ. തങ്കപ്പൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. വേണുഗോപാൽ, വൈസ് പ്രസിഡൻറ് ലത സുകുമാരൻ ട്രഷറർ സി.എൻ. വത്സലൻ, വനിതസമാജം പ്രസിഡൻറ് അനിത വത്സൻ, സെക്രട്ടറിമായ ബാബു, ഗീത രവീന്ദ്രൻ, ദീപ്തി രാധാകൃഷ്ണ തുടങ്ങിയവർ സംസാരിച്ചു. 2803ാം നമ്പർ പുന്നപ്പാലിൽ കരയോഗത്തിൽ പ്രസിഡൻറ് കെ. ഗോപകുമാർ പതാക ഉയർത്തി. മേഖല കൺവീനർ എ.എ. മദനമോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി വിനോദ് നെല്ലിയ്ക്കാപ്പിള്ളി, എം.പി. നാരായണൻ, വനിത സമാജം സെക്രട്ടറി രുഗ്മിണി രാജൻ എന്നിവർ സംസാരിച്ചു. കണയന്നൂർ വടക്ക് 3729ാം കരയോഗത്തിൽ പ്രസിഡൻറ് ടി.കെ. വിദ്യാധരൻ പതാക ഉയർത്തി. സെക്രട്ടറി എൻ. രാമചന്ദ്രൻ സംസാരിച്ചു. 3689ാം കണയന്നൂർ തെക്ക് ശ്രീഭൂതനാഥ വിലാസം കരയോഗത്തിൽ പ്രസിഡൻറ് കെ.ആർ. സുരേന്ദ്രൻ പതാക ഉയർത്തി. സെക്രട്ടറി അനിൽകുമാർ കുന്നപ്പിള്ളിൽ, ഇ.ആർ. വിജയകുമാർ, കെ.എസ്. പ്രഭാകരൻ നായർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story