Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2020 11:32 PM GMT Updated On
date_range 2020-01-02T05:02:59+05:30ഏഴിക്കരയിൽ അഞ്ചുപേരെ തെരുവുനായ് കടിച്ചു
text_fieldsപറവൂർ: പരിക്കേൽപ്പിച്ചു. കഴിഞ്ഞദിവസം രാത്രി എട്ടിന് ലൈബ്രറിപടിയിലാണ് സംഭവം. വീടിനുപുറത്ത് നിൽക്കുകയായിരുന് ന എളമന ശിവൻെറ പിന്നിലൂടെ വന്ന നായ കാലിൽ കടിച്ചു. തള്ളി മാറ്റാൻ നോക്കിയപ്പോൾ ൈകക്കും കടിയേറ്റു. ശിവൻെറ കരച്ചിൽ കേട്ട് ഓടിയെത്തിയ ഭാര്യ കാഞ്ചന, രക്ഷിക്കാനെത്തിയ സമീപവാസി തച്ചായിൽ വീട്ടിൽ കുമാരി, മകൻ ഷിയാനോ, ഇതരസംസ്ഥാന തൊഴിലാളി എന്നിവരെയും കടിച്ചു. ഇവർ പറവൂർ താലൂക്ക് ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലുമായി ചികിത്സ തേടി. നായ്ക്ക് പേവിഷബാധയുള്ളതായി സംശയമുണ്ട്. പ്രദേശത്തുള്ള മറ്റു നായ്ക്കളെ ഇത് കടിച്ചതായി സൂചനയുള്ളതിനാൽ നാട്ടുകാർ ആശങ്കയിലാണ്.
Next Story