Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2020 5:02 AM IST Updated On
date_range 2 Jan 2020 5:02 AM ISTവിജയം വരെ പോരാട്ടം തുടരുമെന്ന് ജിഗ്നേഷ് േമവാനി
text_fieldsbookmark_border
കൊച്ചി: രാജ്യത്തെ മുസ്‌ലിംകളെയും ദലിതുകളെയും ആധുനിക അടിമകളാക്കാനാണ് നരേന്ദ്ര മോദിയും അമിത്ഷായും ശ്രമിക്കു ന്നതെന്ന് പ്രമുഖ് ആക്ടിവിസ്റ്റും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി. കോര്‍പറേറ്റ് കുത്തകകള്‍ക്ക് വേതനം കുറഞ്ഞ തൊഴിലാളികളെ ലഭ്യമാക്കാൻ ഇതുവഴി സാധിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. അതുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ അംബാനിയും അദാനിയും മിണ്ടാത്തതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം സംഘടനകളുടെ കോഓഡിനേഷന്‍ കമ്മിറ്റി മറൈന്‍ഡ്രൈവില്‍ സംഘടിപ്പിച്ച സമരപ്രഖ്യാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജിഗ്നേഷ് മേവാനി. വിജയം കാണും വരെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടം തുടരും. ഈ കരിനിയമത്തിനെതിരെ ആദ്യമായി ഒറ്റക്കെട്ടായ കേരള നിയമസഭയെ അഭിനന്ദിക്കുന്നു. നിയമത്തെ അനുകൂലിച്ച് പ്രമേയം പാസാക്കാനാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നേതൃത്വത്തിലുള്ള ശ്രമം. കേരളത്തിലെ എല്ലാ സമുദായസംഘടന നേതാക്കളെയും ഒരേ വേദിയില്‍ അണിനിരത്താന്‍ കഴിഞ്ഞതും ശ്രദ്ധേയമാണ്. രാജ്യത്തെ ജനങ്ങളോട് പൗരത്വരേഖ ചോദിക്കുന്ന മോദി ആദ്യം അദ്ദേഹത്തിൻെറ ബിരുദ സർട്ടിഫിക്കറ്റ് കാണിക്കണം. അത് വ്യാജമാണെങ്കിൽ ജനം പൗരത്വ നിയമം വലിച്ചുകീറിയെറിയും. കിരാതനിയമത്തിനെതിരെ പ്രതിഷേധിച്ചതിൻെറ പേരില്‍ ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ ജനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണ്. മുസ്‌ലിംകളെയും ദലിതുകളെയും പൊലീസും ആര്‍.എസ്.എസ് ഗുണ്ടകളും ചേര്‍ന്ന് കൂട്ടക്കുരുതി നടത്തുന്നു. കാടത്ത നിയമമാണ് യു.പിയില്‍ നടപ്പാക്കുന്നത്. എട്ടുവയസ്സുകാരി അടക്കം മുപ്പതോളം പേരെ യു.പിയില്‍ പ്രക്ഷോഭത്തിൻെറ പേരില്‍ യോഗി സര്‍ക്കാര്‍ കൊന്നൊടുക്കി. പൗരത്വ രജിസ്റ്റർ നടപ്പായാൽ ആറ് കോടി ജനം ഏഴുകോടി തടങ്കല്‍ പാളയത്തിലെത്തും. ഒരുരേഖയും ഹാജരാക്കാനില്ലാത്ത ഹിന്ദുക്കളും അക്കൂട്ടത്തിൽ ഉണ്ടാകുമെന്ന് ഓർക്കണമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story