Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2020 5:02 AM IST Updated On
date_range 2 Jan 2020 5:02 AM ISTഛായാചിത്ര പ്രദർശനം സംഘടിപ്പിച്ചു
text_fieldsbookmark_border
ചെറായി: ചെറായി ബീച്ചിൽ വിനോദ് ഡിവൈൻ സംഘടിപ്പിച്ച തത്സമയ ഛായാചിത്ര രചനയും പ്രദർശനവും ശ്രദ്ധേയമായി. ടൂറിസം മേളയോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഉപ്പും മുളകും, ടോപ് സിംഗർ ചാനൽ പരിപാടികളിലൂടെ ശ്രദ്ധേയരായ കലാകാരന്മാരുടെയും കാർട്ടൂണിസ്റ്റ് സീരി മാസ്റ്റർ, ബാലകഥാകാരൻ സിപ്പി പള്ളിപ്പുറം, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് രാധാകൃഷ്ണൻ തുടങ്ങിയവരുൾപ്പെടെ നാട്ടിൽ പരിചിതരായ സാമൂഹിക സാംസ്‌കാരിക പ്രവർത്തകരുടെയും വരെ ഛായാചിത്രങ്ങളും പ്രദർശനത്തിൽ നിരന്നു. കൂടാതെ, വിദേശികൾ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളും ലൈവായി വരച്ച് വിനോദ് കൈയടി നേടി. ചെറായി കരുത്തലയിൽ 'ഡിവൈൻ സ്റ്റിക്കർ വർക്ക്' എന്ന പേരിൽ സ്ഥാപനം നടത്തുകയാണ് പറവൂർ തത്തപ്പിള്ളിയിലെ വിനോദ്. 10 വർഷത്തിലധികമായി ചെറായിയിലാണ് താമസം. പ്രദർശനത്തിൻെറ ഉദ്ഘാടനം കാർട്ടൂണിസ്റ്റ് സീരി മാസ്റ്റർ നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story