Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫ്ലാറ്റ് പൊളിക്കൽ;...

ഫ്ലാറ്റ് പൊളിക്കൽ; നിരാഹാര സമരവേദിയിൽ രാഷ്​ട്രീയ ഭിന്നത

text_fields
bookmark_border
നെട്ടൂർ: പൊളിച്ചുകൊണ്ടിരിക്കുന്ന നെട്ടൂരിലെ ആൽഫ സെറീൻ ഫ്ലാറ്റ് സമീപവാസികൾ ബുധനാഴ്ച ആരംഭിച്ച അനിശ്ചിതകാല നിര ാഹാര സമരവേദിയിൽ രാഷ്ട്രീയത്തെ ചൊല്ലി ഭിന്നത. സി.പി.എം നേതാവും അനധികൃത ഫ്ലാറ്റുകളുടെ നിർമാണം തുടങ്ങിയ കാലത്തെ മരട് പഞ്ചായത്ത് പ്രസിഡൻറും നിലവിൽ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ.എ. ദേവസി സംസാരിക്കുന്നതിനിടെയാണ് ഭിന്ന അഭിപ്രായം ഉയർന്നത്. പ്രസംഗത്തിൽ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങൾക്ക് നമ്പറിട്ട് കൊടുത്തത് കോൺഗ്രസ് നേതാവും മരട് നഗരസഭ ആദ്യ ചെയർമാനുമായിരുന്ന ടി.കെ. ദേവരാജനാണെന്ന ദേവസിയുടെ പരാമർശത്തെ തുടർന്ന് ഈ വേദി രാഷ്ട്രീയം പറയാനുള്ളതല്ല എന്നുപറഞ്ഞ് സമീപവാസികളിൽ ചിലർ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. സി.പി.എം പ്രവർത്തകരും തർക്കിച്ചതോടെ പ്രസംഗിക്കാൻ വിളിച്ച സി.പി.ഐ നേതാവും പ്രസംഗിക്കാനില്ല എന്ന് പറഞ്ഞ് വേദിവിട്ടു. ഉച്ചക്ക് ഓഫ് ചെയ്ത മൈക്ക് വൈകീട്ട് ആറോടെ വിവിധ സംഘടനകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിൽ എത്തിയതോടെയാണ് വീണ്ടും ഓണാക്കിയത്. സന്ധ്യയോടെ നിരവധി സംഘടനകളാണ് പട്ടിണിസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനവുമായി എത്തിയത്. പിന്നീട്, പിണങ്ങിപ്പോയ പലരും സമരപ്പന്തലിലെത്തി നിരാഹാരം കിടക്കുന്നവർക്കും കൂട്ടിരിക്കുന്നവർക്കും ആശ്വാസമേകാനും മാനസിക സംഘർഷമകറ്റാനും കരോക്കെ ഗാനങ്ങളും പാടി വേദിയുണർത്തി. പരിസരവാസികളും നാട്ടുകാരുമാണ് കരോെക്ക ഗാനമാലപിച്ചത്. വരും ദിവസങ്ങളിൽ നാടൻപാട്ടും ചിത്രരചനയും ഉണ്ടാകും. പുതുവത്സരാഘോഷത്തിനിടെ വീടുകയറി ആക്രമണം; ഒരാൾ അറസ്റ്റിൽ കൊച്ചി: പുതുവത്സരാഘോഷത്തിനിടെ എളംകുളത്ത് സംഘം ചേർന്ന് വീടുകയറി ആക്രമിക്കുകയും മർദനം അഴിച്ചുവിടുകയും ചെയ്തു. എളംകുളം സ്വദേശി ദിലീപിൻെറ വീടാണ് അക്രമികൾ അടിച്ചുതകർത്തത്. ബുധനാഴ്ച പുലർച്ച ഒന്നരയോടെ എട്ടുേപർ ചേർന്നാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ എബിൻ എന്നയാളെ തേവര പൊലീസ് അറസ്റ്റ് ചെയ്തു. ആഘോഷവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. വീട്ടിൽ അതിക്രമിച്ച് കയറിയാണ് ആളുകളെ മർദിക്കുകയും ഗൃഹോപകരണങ്ങളും ജനൽച്ചില്ലുകളും ഉൾപ്പെടെയുള്ളവ തകർക്കുകയും ചെയ്തത്. വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് തല്ലിത്തകർത്തു. വാതിൽ വെട്ടിപ്പൊളിച്ച് അകത്തുകയറിയ അക്രമിസംഘം അടുക്കള സാധനങ്ങൾ ഉൾപ്പെടെ നശിപ്പിെച്ചന്നും പരാതിയിലുണ്ട്. രണ്ടുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. കേസിൽ എട്ട് പ്രതികളാണുള്ളത്. ---------------------------------------------------------- ec cap only EC13 thiruvutsavam പാവക്കുളത്ത് തിരുവുത്സവത്തിന് കൊടികയറിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story