Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2019 5:03 AM IST Updated On
date_range 23 Dec 2019 5:03 AM ISTപീപ്പിൾസ് ഫൗണ്ടേഷൻ ഭവന പദ്ധതി പൂർത്തിയായി
text_fieldsbookmark_border
പ്രളയ ദുരിതാശ്വാസം: സന്നദ്ധ സംഘടനകളുടെ പങ്ക് പ്രശംസനീയം -ഡീൻ കുര്യാക്കോസ് എം.പി വണ്ടിപ്പെരിയാർ: സന്നദ്ധ സംഘടനകളുടെ സാമൂഹിക ഇടപെടലാണ് പ്രളയത്തിൽനിന്ന് കേരളത്തിനു കരകയറാൻ സാധ്യമായതെന്ന് ഡീൻ കുര്യാക്കോസ് എം.പി. പീപ്പിൾസ് ഫൗണ്ടേഷൻ കേരളയുടെ ഇടുക്കി ജില്ലയിലെ പ്രളയ പുനരധിവാസ പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനവും വീടുകളുടെ താക്കോൽ ദാനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിൽ അകപ്പെട്ടവർക്ക് സർക്കാറിൻെറ അളവുകോൽവെച്ച് പലർക്കും ധനസഹായം ഇനിയും ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തിൽ പീപ്പിൾസ് ഫൗണ്ടേഷൻ കേരള നടത്തിയ പ്രവർത്തനം ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലെ 62ാം മൈലിൽ ഷമീറക്ക് അടക്കം ജില്ലയിൽ 14 കുടുംബങ്ങൾക്കാണ് പീപ്പിൾസ് ഫൗണ്ടേഷൻ വീടുകൾ നിർമിച്ചു നൽകിയത്. ഷമീറക്ക് വീട് നിർമിക്കാൻ അനുജൻ നിസാമാണ് സ്ഥലം നൽകിയത്. കൊടുംപേമാരിയിൽ മുല്ലപ്പെരിയാർ ഡാമിൻെറ മുഴുവൻ ഷട്ടറുകളും തുറക്കേണ്ടി വന്നപ്പോൾ ഷമീറയുടെ വീടും പൗൾട്രി ഫാമും അതിലെ ആയിരക്കണക്കിനു കോഴികളുമാണ് നശിച്ചുപോയത്. ഏകദേശം മൂന്നര ലക്ഷം രൂപയുടെ നഷ്ടമാണ് ഫാമിൽ മാത്രം ഉണ്ടായത്. വീട് പൂർണമായും ഉപയോഗശൂന്യമായി. ഇതു മനസ്സിലാക്കിയ ജമാഅത്തെ ഇസ്‌ലാമിയുടെയും സോളിഡാരിറ്റി യൂത്ത്മൂവ്മൻെറിൻെറയും പ്രവർത്തകർ പീപ്പിൾസ് ഫൗണ്ടേഷനുമായി സഹകരിച്ച് അവർക്ക് വീട് വെച്ചുനൽകാൻ തീരുമാനിക്കുകയായിരുന്നു. കറുപ്പുപാലം സ്വദേശികളായ ബാവ നസീമ, ഷമീഫ്, ഉഷ, നവാസ് എന്നിവർക്കും ഭവന ധനസഹായം നൽകി. പീപ്പിൾസ് ഫൗണ്ടേഷൻ നേതൃത്വത്തിൽ രൂപവത്കരിച്ച കമ്മിറ്റികൾ പ്രകൃതി ക്ഷോഭമുണ്ടായ പ്രദേശങ്ങളിൽ സന്ദർശനം നടത്തി സഹായത്തിന് ഏറ്റവും അർഹരായവരെ കണ്ടെത്തിയാണ് പ്രവർത്തനം നടത്തിയത്. കൂടാതെ വീട് അറ്റകുറ്റപ്പണിയും തൊഴിൽ സഹായവും കുടിവെള്ള പദ്ധതിയും പുനരധിവാസ പ്രവർത്തനവും നടത്തി. പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല രക്ഷാധികാരി എം.എം. ഷാജഹാൻ നദ്‌വി അധ്യക്ഷത വഹിച്ചു. പ്രളയ പുനരധിവാസ കമ്മിറ്റി ജില്ല കൺവീനർ അബ്ദുൽഹലിം പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ സംസ്ഥാന പ്രതിനിധി സാദിഖ് ഉളിയിൽ മുഖ്യപ്രഭാഷണം നടത്തി. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആലീസ് സണ്ണി, ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡൻറ് പി.പി. കാസിം മൗലവി, കെ.എസ്. അബ്ദുൽ മജീദ്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് ഡോ. നസിയ ഹസൻ, സ്വാഗതസംഘം ചെയർമാൻ ടി.എച്ച്. അബ്ദുസമദ്, പി.എൻ. അബ്ദുൽ അസീസ്, എം.കെ. കുഞ്ഞുമോൻ, ഉമ്മർ ഫാറൂഖ്, അജ്മൽഷാ എന്നിവർ സംസാരിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല കോഓഡിനേറ്റർ ഡോ. എ.പി. ഹസൻ സ്വാഗതവും ജമാഅത്തെ ഇസ്ലാമി ഹൈറേഞ്ച് ഏരിയ പ്രസിഡൻറ് അബ്ദുൽ റഹിം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story