Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊലീസ് സഹകരണസംഘം...

പൊലീസ് സഹകരണസംഘം യോഗത്തിൽ വാക്കേറ്റം

text_fields
bookmark_border
കൊച്ചി: പൊലീസ് സഹകരണസംഘം പൊതുയോഗത്തിൽ വാക്കേറ്റവും ഉന്തുംതള്ളും. നിലവിൽ അഡ്മിനിസ്ട്രേറ്റർ ഭരണം നടക്കുന്ന സംഘത്തിൻെറ പൊതുയോഗം കടവന്ത്രയിലെ ഓഫിസിൽ നടക്കുന്നതിനിടെ മുൻ അംഗങ്ങൾക്കെതിരെ പരാമർശമുണ്ടായതാണ് തർക്കത്തിലേക്ക് നയിച്ചത്. യോഗത്തിൽ അഡ്മിനിസ്ട്രേറ്റർ സംസാരിക്കുന്നതിനിടെ പഴയ ബോർഡ് അംഗം ഉൾപ്പെടുന്ന 25 പേർ പ്രകോപിതരായി എഴുന്നേറ്റതോടെയാണ് സംഭവങ്ങളുടെ തുടക്കം. അഡ്മിനിസ്ട്രേറ്റർ ഭരണം വന്നപ്പോൾ രണ്ട് ജില്ലയിൽനിന്നുള്ള നിക്ഷേപത്തുക പിൻവലിച്ചത് സംഘത്തിന് തിരിച്ചടിയായെന്ന പരാമർശം പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഇതിനെ മറ്റുള്ളവർ എതിർത്തതോടെ വാക്കേറ്റത്തിന് വഴിവെക്കുകയായിരുന്നു. തുടർന്ന് പൊലീസ് അസോസിയേഷൻ ഭാരവാഹികളും മറ്റ് ഉദ്യോഗസ്ഥരും ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story