Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൗരത്വ ഭേദഗതി നിയമം:...

പൗരത്വ ഭേദഗതി നിയമം: താക്കീതായി ബഹുജന റാലി

text_fields
bookmark_border
ആലുവ: പൗരത്വ ഭേദഗതി നിയമത്തിൽ ആലുവ മേഖല മുസ്‌ലിം കോഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റാലി സംഘ്പരിവാർ ഫാഷിസത്തിന് താക്കീതായി. രാജ്യത്തെ വെട്ടിമുറിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിൽ നഗരത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിലും പ്രകടനത്തിലും നാടി‍ൻെറ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ ഒഴുകിയെത്തി. മഹാത്മാഗാന്ധി ടൗൺ ഹാൾ പരിസരത്തുനിന്നാരംഭിച്ച പ്രകടനം അൻവർ സാദത്ത് എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്തു. നഗരസഭ ബസ് സ്‌റ്റാൻഡ്‌ മൈതാനിയിൽ നടന്ന പ്രതിഷേധ സംഗമം പേഴ്സനൽ ലോ ബോർഡ് സെക്രട്ടറി പ്രഫ. അനീസ് ചിഷ്തി ഉദ്ഘാടനം ചെയ്തു. നിലവിലെ ഭരണാധികാരികൾ ജനങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്. അതിൻെറ ഭാഗമാണ് പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്ട്രേഷനുമെന്നും അദ്ദേഹം പറഞ്ഞു. സംഘ്പരിവാർ ഫാഷിസത്തിൻെറ പെട്ടിയിലെ അവസാനത്തെ ആണിയും അടിച്ചിട്ടേ പ്രക്ഷോഭം അവസാനിക്കൂവെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.കെ. അബ്‌ദുൽ മജീദ് ഖാസിമി താനൂർ പറഞ്ഞു. ഇന്ത്യൻ സമൂഹത്തെയും മതസംഘടനകളെയും ഒന്നിപ്പിക്കാൻ നിയമഭേദഗതിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ ഐക്യം നേരത്തേ ഉണ്ടായിരുന്നെങ്കിൽ ഫാഷിസം വളരില്ലായിരുന്നു. ഇപ്പോഴും ജനങ്ങളെ ഭിന്നിപ്പിക്കാൻ ഭരണകൂടം ശ്രമിക്കുകയാണ്. എന്നാൽ, അത് വിലപ്പോകില്ലെന്ന് ജനം തെളിയിക്കുകയാണ്. അതുകൊണ്ടാണ് ഷാഹി ഇമാമിനെ തള്ളി ചന്ദ്രശേഖർ ആസാദിനെ ഡൽഹിയിലെ വിശ്വാസികൾ ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികളെ കേൾക്കാൻപോലും ഭരണകൂടം സഹിഷ്ണുത കാണിക്കുന്നില്ലെന്ന് ബെന്നി ബഹനാൻ എം.പി കുറ്റപ്പെടുത്തി. രാജ്യത്താകമാനം ജനങ്ങൾ ഒന്നായി പ്രതിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.എം. കുഞ്ഞുമോൻ അധ്യക്ഷതവഹിച്ചു. പേഴ്സനൽ ലോ ബോർഡ് അംഗം അബ്‌ദുൽ ഷുക്കൂർ അൽ ഖാസിമി, എം.എൽ.എമാരായ അൻവർ സാദത്ത്, വി.കെ. ഇബ്രാഹീംകുഞ്ഞ്, ജി.സി.ഡി.എ ചെയർമാൻ അഡ്വ. വി. സലീം, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബി.എ. അബ്‌ദുൽ മുത്തലിബ്, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് കെ.എം. അബ്‌ദുൽ മജീദ്, കെ.പി.സി.സി സെക്രട്ടറി ടി.എം. സക്കീർ ഹുസൈൻ, സമസ്ത മുശാവറ അംഗം ഇ.എസ്. ഹസൻ ഫൈസി, എസ്.വൈ.എസ് സംസ്‌ഥാന സെക്രട്ടറി സി.എ. ഹൈദ്രോസ് ഹാജി, ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കർ ഫാറൂഖി, എസ്.ഡി.പി.ഐ ജില്ല വൈസ് പ്രസിഡൻറ് കെ.എം. ലത്തീഫ്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂർ, മണ്ഡലം പ്രസിഡൻറ് ടി.കെ. സുധീർ, പി.ഡി.പി ജില്ല പ്രസിഡൻറ് മുജീബ് റഹ്‌മാൻ, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഡിവിഷൻ പ്രസിഡൻറ് അൻവർ സാദത്ത്, എം.ഇ.എസ് സംസ്‌ഥാന സെക്രട്ടറി എം. അലി, അബ്‌ദുൽ വഹാബ് സ്വലാഹി (കെ.എൻ.എം), ശിഹാബുദ്ദീൻ ബാഖവി (ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ), പട്ടികജന നേതാവ് രാജു കുംബ്ലാൻ, മുൻ എം.എൽ.എ എ.എം. യൂസുഫ്, പണ്ഡിതന്മാർ, മഹല്ല് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ജനറൽ കൺവീനർ എം.കെ.എ. ലത്തീഫ് സ്വാഗതം പറഞ്ഞു. ക്യാപ്‌ഷൻ er51 prathishedham ആലുവ മേഖല മുസ്‌ലിം കോഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൗരത്വ ഭേദഗതി നിയമത്തിൽ ആലുവയിൽ നടന്ന പ്രതിഷേധസംഗമം പേഴ്സനൽ ലോ ബോർഡ് സെക്രട്ടറി പ്രഫ. അനീസ് ചിഷ്തി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story