Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2019 5:04 AM IST Updated On
date_range 22 Dec 2019 5:04 AM ISTകുട്ടികൾക്കും കൊച്ചി വൺ കാർഡുമായി മെട്രോ
text_fieldsbookmark_border
കൊച്ചി: കുട്ടികൾക്കും കൊച്ചി വൺ കാർഡ് സേവനം അവതരിപ്പിച്ച് കെ.എം.ആർ.എൽ. മുമ്പ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻെറ കൊച്ചി വൺ കാർഡ് സേവനം 18 വയസ്സിന് മുകളിലേക്ക് പ്രായമുള്ളവർക്ക് മാത്രമായിരുന്നു. മാതാപിതാക്കളിൽനിന്ന് സ്കൂൾ അധികൃതരിൽനിന്ന് ആവശ്യം ഉയർന്നതോടെയാണ് 10 വയസ്സിന് മുകളിലേക്കുള്ള വിദ്യാർഥികൾക്ക് കാർഡ് അനുവദിക്കാൻ തീരുമാനമായത്. കുസാറ്റ് മെട്രോ സ്റ്റേഷനിലും കളമശ്ശേരി മെട്രോ സ്റ്റേഷനിലും ആണ് നിലവിൽ സൗകര്യം ലഭ്യമാവുകയെന്ന് മാനേജിങ് ഡയറക്ടർ അൽകേഷ് കുമാർ ശർമ പറഞ്ഞു. വരും ആഴ്ചകളിൽ മറ്റ് സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും. കൊച്ചി വൺ കാർഡ് ബാങ്കിങ് കാർഡായതിനാൽ പ്രായപൂർത്തിയാകാത്തവർക്ക് സ്വന്തംപേരിൽ നൽകാൻ കഴിയില്ല. മാതാപിതാക്കളിൽ ഒരാളോടൊപ്പം വിദ്യാർഥിയുടെ പേരും കാർഡിൽ അച്ചടിക്കും. നിരക്കുകളിൽ വ്യത്യാസമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story