Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2019 5:04 AM IST Updated On
date_range 22 Dec 2019 5:04 AM ISTപ്രതിഷേധ ധർണ
text_fieldsbookmark_border
കിഴക്കമ്പലം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ദലിത് വിരുദ്ധ നയങ്ങള്‍ക്കെതിരെ ഭാരതീയ ദലിത് കോണ്‍ഗ്രസ് കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പട്ടിമറ്റം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കു മുന്നിൽ നടത്തി. രാജ്യത്തെ മതത്തിൻെറ അടിസ്ഥാനത്തില്‍ വിഭജിക്കരുതെന്നും പട്ടികജാതി വിദ്യാർഥികളുടെ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടു. പ്രതിഷേധസമരം വി.പി. സജീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പട്ടിമറ്റം ബ്ലോക്ക് പ്രസിഡൻറ് കെ.എം. പ്രദീപ് അധ്യക്ഷത വഹിച്ചു. പുത്തന്‍കുരിശ് ബ്ലോക്ക് പ്രസിഡൻറ് കുമാര്‍, ജില്ല പ്രസിഡൻറ് എ.ജി. രാധാകൃഷ്ണന്‍, സി.കെ. അയ്യപ്പന്‍ കുട്ടി, കെ.കെ. പ്രഭാകരന്‍, ബിനീഷ് പുല്യാട്ടില്‍, കെ.പി. തങ്കപ്പന്‍, നിബു കെ. കുര്യാക്കോസ്, പി.ഡി. സന്തോഷ്, പരീത് പിള്ള, വി.ആര്‍. അശോകന്‍, എ.പി. കുഞ്ഞുമുഹമ്മദ്, എ.സി. ചന്ദ്രന്‍, സി.കെ. ചെല്ലപ്പന്‍, എ.കെ. ശ്രീധരന്‍, അയ്യപ്പന്‍ കുട്ടി, വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story