Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2019 5:04 AM IST Updated On
date_range 22 Dec 2019 5:04 AM ISTഅകത്തൂട്ട് വീട്ടിലേക്ക് വീണ്ടും പുരസ്കാരം
text_fieldsbookmark_border
മൂവാറ്റുപുഴ: കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാര നിറവിൽ നിൽക്കുമ്പോൾ എഴുത്തുകാരി നളിനി ബേക്കൽ ഓർക്കുന്നത് അന്തരിച്ച സംവിധായകൻ രാമുകാര്യാട്ടിനെയാണ്. 'തുരുത്ത് നോവൽ എനിക്കുതരണം സിനിമയാക്കാൻ, എന്നതുമാത്രമല്ല മറ്റാർക്കെങ്കിലും നൽകണമെങ്കിൽ എന്നോട് ആലോചിച്ചിട്ടേ ചെയ്യാവൂ' എന്ന 1970കളിലെ ആെരയും മോഹിപ്പിക്കുന്ന രാമുകാര്യാട്ടിൻെറ ഇൗ വാക്കുകൾ ഇന്നും നളിനിയുടെ ഓർമയിലുണ്ട്. 'ചെമ്മീന്' ശേഷം 'മലങ്കാറ്റ്' സിനിമയുടെ ചിത്രീകരണത്തിരക്കുകൾക്കിടെ കർണാടകയിൽ ആയിരുന്നപ്പോഴാണ് ഈ കത്ത് ലഭിക്കുന്നത്. തുടക്കക്കാരിയായ തനിക്ക് അത് വലിയ പ്രചോദനമായിരുെന്നന്ന് അവർ പറഞ്ഞു. 'തുരുത്തി'ൻെറ പാട്ടുകൾ െറക്കോഡുചെയ്താണ് ചിത്രാഞ്ജലി സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത്. കാസർകോട് ബേക്കലിൽനിന്ന് പായിപ്ര രാധാകൃഷ്ണൻെറ സഹധർമിണിയായി മൂവാറ്റുപുഴ പായിപ്ര ഗ്രാമത്തിൽ എത്തിയ നളിനി എഴുതാനിരിക്കുമ്പോൾ ഇന്നും ബേക്കലിലെ കരിപ്പോടിക്കാരിയാകും. ആദ്യം പ്രസിദ്ധീകരിച്ച നോവൽ 'ഹംസഗാന'മാണ്. തൻെറ സാഹിത്യജീവിതത്തിന് തണലായത് എം.ടിയാണെന്ന് നളിനി പറയുന്നു. കേസരിയുടെ പിതൃഭവനംകൂടിയായ പായിപ്രയിലെ അകത്തൂട്ട് വീട്ടിലെ അമ്മക്കും മക്കൾക്കുമായി കേരള-കേന്ദ്ര സാഹിത്യ അക്കാദമികളുടെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്കാരമാണ് നളിനിക്ക് ലഭിച്ചത്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ സാഹിത്യ പുരസ്കാരം ഇൗ വർഷംതന്നെയാണ് മകൾ അനുജക്ക് ലഭിച്ചത്. തുരുത്ത്, ഹംസഗാനം, കൃഷ്ണ, ശിലാവനങ്ങൾ, ദേവവധു, അമ്മദൈവങ്ങൾ, കണ്വതീർഥം തുടങ്ങിയ നോവലുകളും ഒറ്റക്കാലം, അമ്മയെ കണ്ടവരുണ്ടോ എന്നീ കഥാസമാഹാരങ്ങളും 'കുഞ്ഞിത്തെയ്യം' ബാലസാഹിത്യകൃതിയും നളിനി രചിച്ചിട്ടുണ്ട്. ഇടശ്ശേരി അവാർഡ്, സ്റ്റേറ്റ് ബാങ്ക് നോവൽ അവാർഡ്, കേന്ദ്ര സാംസ്ക്കാരിക വകുപ്പ് ഫെേലാഷിപ് എന്നിവയും ലഭിച്ചിട്ടുണ്ട്. പുതിയ പുസ്തകത്തിൻെറ രചനയിലാണ് നളിനി ബേക്കൽ. ഡോ. അനുരാധ (ഗവ. മെഡിക്കൽ ഓഫിസർ), ഡോ. അനുജ അകത്തൂട്ട് (കേന്ദ്രകാർഷിക ഗവേഷണകേന്ദ്രം സയൻറിസ്റ്റ്) എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story