Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഏഴുലക്ഷം രൂപയുടെ...

ഏഴുലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

text_fields
bookmark_border
മാനന്തവാടി: തോൽപ്പെട്ടി ചെക്ക്പോസ്റ്റില്‍ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ കുഴല്‍പ്പണം പിടികൂടി. ശനിയാഴ്ച പുലര്‍ച്ച മൂന്നരയോടെ ബംഗളൂരുവില്‍നിന്ന് പെരിന്തല്‍മണ്ണക്ക് വരുകയായിരുന്ന ബസില്‍നിന്നാണ് 6,86,000 രൂപ പിടികൂടിയത്. ബസിൻെറ ലഗേജ് ബോക്‌സില്‍ കാർഡ്ബോര്‍ഡ് പെട്ടിയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഉടമസ്ഥനെ കണ്ടെത്താന്‍ സാധിച്ചില്ല. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദ്ദീന്‍, പ്രിവൻറിവ് ഓഫിസര്‍മാരായ കെ.ജെ. സന്തോഷ്, കെ. രമേഷ്, കെ.വി. ഷാജിമോന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വിജേഷ് കുമാര്‍, ടി.ഡി. വിപിന്‍, എം. അഖില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Show Full Article
TAGS:LOCAL NEWS 
Next Story