Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഷോർട്ട് സർക്യൂട്ട്:...

ഷോർട്ട് സർക്യൂട്ട്: അടുക്കള കത്തിനശിച്ചു

text_fields
bookmark_border
കൊച്ചി: ഫ്രിഡ്ജില്‍നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് തീപടര്‍ന്ന് അടുക്കള കത്തിനശിച്ചു. ഷിപ്യാര്‍ഡ് ക്വാര്‍ട്ടേഴ്സ് റോഡിലെ അര്‍വിന്‍ റോസ്ഡൈല്‍ അപ്പാർട്മൻെറിൻെറ ആറാംനിലയിലാണ് തീപിടിത്തം. ശനിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ഒരുലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തലെന്ന് ഗാന്ധിനഗര്‍ അഗ്നിരക്ഷാനിലയ അധികൃതര്‍ പറഞ്ഞു. ഗാന്ധിനഗര്‍ അഗ്നിരക്ഷാ നിലയത്തില്‍നിന്നെത്തിയ മൂന്ന് യൂനിറ്റ് അഗ്‌നിരക്ഷാസേന അംഗങ്ങള്‍ ഒരുമണിക്കൂര്‍ പരിശ്രമിച്ചാണ് തീയണച്ചത്. അസിസ്റ്റൻറ് സ്റ്റേഷന്‍ ഓഫിസര്‍ സുനില്‍കുമാര്‍, ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷന്‍ ഓഫിസര്‍ ശിവകുമാര്‍ എന്നിവർ നേതൃത്വം നല്‍കി. ഫോട്ടോ EC20 MP-FLAT FIRE-01 ഷിപ്യാര്‍ഡ് ക്വാര്‍ട്ടേഴ്സ് റോഡില്‍ തീപിടിച്ച് കത്തിനശിച്ച അടുക്കള
Show Full Article
TAGS:LOCAL NEWS 
Next Story