Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2019 5:01 AM IST Updated On
date_range 13 Dec 2019 5:01 AM ISTകാനയിൽ വീണ പശുവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി
text_fieldsbookmark_border
കാലടി: അഞ്ചടി ആഴമുള്ള കാനയിൽ വീണ പശുവിനെ അങ്കമാലി അഗ്നിശമനസേന രക്ഷപ്പെടുത്തി. പിരാരൂർ കന്നപ്പിള്ളി ജോർജിൻെറ ഉടമസ്ഥതയിലുള്ള പ്രസവിക്കാറായ പശുവാണ് കാനയിൽ വീണത്. മറ്റൂർ നീലംകുളങ്ങര ദേവീക്ഷേത്രത്തിന് സമീപം വ്യാഴാഴ്ച വൈകീട്ട് ആറിനാണ് സംഭവം. പുല്ലുതിന്നാൻ പാടത്ത് കെട്ടിയ പശുവിനെ വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ കാൽവഴുതി കാനയിൽ വീഴുകയായിരുന്നു. ഉടൻ അങ്കമാലി അഗ്നിശമന സേനയെ വിവരമറിയിക്കുകയും സീനിയർ ഫയർ ഓഫിസർ ബിജു ആൻറണിയുടെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ സ്ഥലത്തെത്തി റോപ്പിൻെറ സഹായത്താൽ പശുവിനെ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തുകയുമായിരുന്നു. െറജി എസ്. വാര്യർ, പി.ആർ. രതീഷ്, ആർ. ദശക്, സാജൻ സൈമൺ, പി.വി. വിത്സൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story