Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2019 5:01 AM IST Updated On
date_range 13 Dec 2019 5:01 AM ISTഭരണഘടനയെ ഭരണകൂടം വെല്ലുവിളിക്കുന്നു -പി.ഡി.പി
text_fieldsbookmark_border
ആലുവ: ജനങ്ങളുടെ ജീവാവകാശം ഭരണകൂടത്തിൻെറ ഔദാര്യമാക്കി നിശ്ചയിക്കാനുള്ള നീക്കമാണ് പൗരത്വ ബില്ലിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്നും അതിനെതിരെ ജനാധിപത്യ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും പി.ഡി.പി ജില്ല പ്രസിഡൻറ് ടി.എ. മുജീബ്റഹ്മാന്‍ പറഞ്ഞു. പൗരത്വ നിഷേധത്തിനെതിരെ പി.ഡി.പി ജില്ല കമ്മിറ്റി ആലുവയില്‍ നടത്തിയ ബ്ലാക്ക് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‌ലിംകളെ കുടിയേറ്റക്കാരായി ആരോപിച്ച് പൗരത്വം ഇല്ലാതാക്കി രാജ്യത്തുനിന്ന് പുറത്താക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഭരണഘടനയെയും ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും ഭരണകൂടംതന്നെ വെല്ലുവിളിക്കുന്നതാണ് പുതിയ ബില്‍. വിവേചനരഹിതവും മതരഹിതവുമായ പൗരത്വം നിര്‍വചിക്കുന്ന സാഹചര്യങ്ങളെ തകര്‍ത്ത് രാജ്യത്തെ വെട്ടിമുറിക്കാനുള്ള ഗൂഢനീക്കങ്ങള്‍ക്കെതിരെ പ്രക്ഷോഭവുമായി പാര്‍ട്ടി രംഗത്തുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ബൈപാസ് കവലയിൽനിന്നാരംഭിച്ച മാര്‍ച്ച് നഗരംചുറ്റി റെയില്‍വേ സ്‌റ്റേഷന്‍ മൈതാനിയില്‍ സമാപിച്ചു. ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര, ട്രഷറര്‍ ലത്തീഫ് പള്ളുരുത്തി, വൈസ് പ്രസിഡൻറ് അഷറഫ് വാഴക്കാല, ജോയൻറ് സെക്രട്ടറി മുഹമ്മദ് സുനീര്‍, ഫൈസല്‍ കടൂപ്പാടം, മണ്ഡലം ഭാരവാഹികളായ സുധീര്‍ കീഴ്മാട്, നവാസ് കുന്നുംപുറം, മനാഫ് വേണാട്, ജമാല്‍ ചെങ്ങമനാട്, നജീബ് എടത്തല, ഷെജീര്‍ കുന്നത്തേരി എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story