Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2019 5:01 AM IST Updated On
date_range 13 Dec 2019 5:01 AM ISTസർഫാസി വിരുദ്ധ കൺെവൻഷൻ പറവൂരിൽ
text_fieldsbookmark_border
കൊച്ചി: ബാങ്കുകൾക്ക് അമിതാധികാരം നൽകുന്ന സർഫാസി അടക്കം ജനവിരുദ്ധ നിയമങ്ങൾക്കെതിരായ പ്രതിഷേധം ഏകോപിപ്പിക്കാനുള്ള സംസ്ഥാന കൺവെൻഷന് മുന്നോടിയായി ഞായറാഴ്ച നോർത്ത് പറവൂരിൽ ജില്ല കൺവെൻഷൻ നടക്കും. കെ.ആർ. ഗംഗാധരൻ മെമ്മോറിയൽ ഹാളിൽ രാവിലെ 10ന് സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാന ജനറൽ കൺവീനർ വി.സി. ജെന്നി ഉദ്ഘാടനം നിർവഹിക്കും. വൈകീട്ട് അഞ്ചിന് ആലിൻചുവട് ജങ്ഷനിൽ പൊതുസമ്മേളനം റിട്ട. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. ഫോൺ: 9946491847, 9544354941. സി.പി.എം ബഹുജന മാർച്ച് 16ന് കൊച്ചി: 'അരുത് സ്ത്രീ വേട്ട-പൊരുതണം സ്ത്രീ സുരക്ഷക്കായി' എന്ന മുദ്രാവാക്യമുയർത്തി ഈമാസം 16ന് സി.പി.എം നേതൃത്വത്തിൽ ബഹുജന പ്രതിേഷധ മാർച്ച് സംഘടിപ്പിക്കും. താജ് ഹോട്ടലിന് മുൻവശത്തെ സ്ട്രീറ്റിൽ നിന്ന് രാവിലെ 10ന് ആരംഭിക്കും. രാജേന്ദ്ര മൈതാനിയിൽ സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story