Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2019 4:59 AM IST Updated On
date_range 9 Dec 2019 4:59 AM ISTതുമ്പീ... തുമ്പീ... വാ, വാ
text_fieldsbookmark_border
കോട്ടയം: മീനച്ചിലാർ പരിസരത്ത് വീണ്ടും തുമ്പികളുടെ െവെവിധ്യം കൂടുന്നതായി നാലാമത് മീനച്ചിൽ തുമ്പിസർവേ പഠനഫലം. അടുക്കം-മാർമല വെള്ളച്ചാട്ടം മുതൽ മീനച്ചിലാർ പതിക്കുന്ന മലരിക്കൽ-പഴുക്കാനിലക്കായൽ വരെ എട്ട് കേന്ദ്രങ്ങളിലായി 27 കിലോമീറ്ററോളം ദൂരം നടത്തിയ പരിശോധനയിൽ ഇത്തവണ 55 ഇനം തുമ്പികെളയാണ് കണ്ടെത്തിയത്. മുൻവർഷങ്ങളിൽ ഇത് 41 ആയിരുന്നു. 33 ഇനം കല്ലൻതുമ്പികളും 22 ഇനം സൂചിത്തുമ്പികളും കണ്ടെത്തിയവയിൽപെടുന്നു. മുൻവർഷം ഇത് യഥാക്രമം 27ഉം 14 ഉം ആയിരുന്നു. പ്രളയാനന്തരം വളരെയേറെ നാശം സംഭവിച്ചിരുന്ന സൂചിത്തുമ്പികളുടെ തിരിച്ചുവരവാണ് മറ്റൊരു പ്രത്യേകത. നാട്ടിൻപുറങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ വിരളമായിരുന്ന പെരുംകണ്ണൻ തുമ്പി, ചെങ്കറുപ്പൻ അരുവിയൻ, പീലിത്തുമ്പി, നീലരാജൻ തുമ്പി എന്നിവയെ നദിയുടെ ആരംഭപ്രദേശങ്ങളിൽ കെണ്ടത്താനായി. ശുദ്ധജല പരിസ്ഥിതിയിൽ കാണുന്ന നീർമാണിക്യൻ പോലുള്ള തുമ്പികളെ നദിയുടെ ആരംഭപ്രദേശങ്ങളിൽ കണ്ടെത്തി. എന്നാൽ, എലിപ്പുലിക്കാട്ട് കടവ്, നാഗമ്പടം മേഖലയിൽ ചങ്ങാതിത്തുമ്പികളുടെ എണ്ണം ഇരുപത് മടങ്ങോളം വർധിച്ചത് നഗരപ്രദേശങ്ങളിലെ രൂക്ഷമലിനീകരണമാണ് സൂചിപ്പിക്കുന്നത്. നഗരത്തിൽ മലിനജലം ഒഴുകിയിറങ്ങുന്ന നാഗമ്പടത്ത് ഈ തുമ്പികൾ മാത്രമേയുള്ളൂ. എന്നാൽ, തുലാത്തുമ്പി, സ്വാമിത്തുമ്പി എന്നിവ നൂറുകണക്കിനാണ് നദീതടമാകെ കണ്ടത്. ഇത് അധികമഴയും കാലംതെറ്റിയ മഴയും ഉൾപ്പെടുന്ന കാലാവസ്ഥമാറ്റത്തിൻെറ സൂചകങ്ങളായി. ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസും കേരള വനംവകുപ്പ്-സാമൂഹികവനവത്കരണ വിഭാഗവും ചേർന്ന് നടത്തിയ സർവേക്ക് അസി. കൺസർവേറ്റർ ഡോ. ജി. പ്രസാദ്, ഡോ. കെ. എബ്രഹാം സാമുവൽ, ഡോ. നെൽസൺ പി. എബ്രഹാം, ഡോ. പുന്നൻ കുര്യൻ വേങ്കടത്ത്, രഞ്ജിത് ജേക്കബ് മാത്യൂസ്, മുഹമ്മദ് ഹനീഫ്, വിവേക് ചന്ദ്രൻ, പി.െക. സിജി, ആർ.വി. രഞ്ജിത്, ടി.കെ. അജിത്, എം.എൻ. അജയകുമാർ, ശരത് എൻ. ബാബു, ടോണി ആൻറണി, അനുഷ മാത്യൂസ ്എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story