Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകർഷകർ നെൽകൃഷിയെ...

കർഷകർ നെൽകൃഷിയെ അവഗണിക്കുന്നു -കൃഷിമന്ത്രി

text_fields
bookmark_border
പള്ളുരുത്തി: നെൽകൃഷിക്കും മീൻകൃഷിക്കും ഒരുപോലെ പ്രാധാന്യം നൽകിയാണ് 'ഒരു നെല്ലും മീനും' പദ്ധതിയെങ്കിലും നെൽകൃഷിയെ അവഗണിക്കുന്ന നിലപാടാണ് കർഷകർ കൈക്കൊള്ളുന്നതെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ. ചെല്ലാനം സംയോജിത കാർഷിക പുനരുദ്ധാരണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊക്കാളി കൃഷിയെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണ്. കേരളത്തിലെ മുഴുവൻ ജനങ്ങളെയും കൃഷിയിലേക്ക് അടുപ്പിക്കുക എന്നതാണ് ലക്ഷ്യം. സമ്പൂർണ ആരോഗ്യമെന്ന ലക്ഷ്യം പൂർത്തീകരിക്കണമെങ്കിൽ ഭക്ഷണകാര്യത്തിൽ സ്വയംപര്യാപ്തത നേടണം. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വിഷം ചേർന്ന പച്ചക്കറിയിൽനിന്ന് മോചനം നേടണമെന്നും മന്ത്രി പറഞ്ഞു. കെ.ജെ. മാക്സി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജോൺ ഫെർണാണ്ടസ് എം.എൽ.എ, മുൻ രാജ്യസഭാംഗം പി.രാജീവ് എന്നിവർ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര കായൽ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. കെ.ജി. പത്മകുമാർ ചെല്ലാനം -ഗോവ കാർഷിക പൈതൃക പദ്ധതി മന്ത്രിക്ക് സമർപ്പിച്ചു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എസ്. ജോർജ്, ജില്ല പഞ്ചായത്ത് അംഗം അനിത ഷീലൻ, ചെല്ലാനം പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി ജോസി, വൈസ് പ്രസി. കെ.ഡി. പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്പി പൊന്നൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.പി. മൈക്കിൾ, ദീപ ഷാജി, പി.ഡി. പ്രഭു, പ്രിൻസിപ്പൽ കൃഷി ഓഫിസർ എസ്.കെ. റാണി, അസി. ഡയറക്ടർ സെറിൻ ഫിലിപ്, ഫാ.ഡോ.ആൻറണി റ്റോ പോൾ, ചെല്ലാനം കാർഷിക ടൂറിസം വികസന സൊസൈറ്റി പ്രസിഡൻറ് അഡ്വ. കെ.എക്സ്. ജൂലപ്പൻ, കൃഷി ഓഫിസർ കെ.എസ്. ഷൈജ എന്നിവർ സംസാരിച്ചു. വിതരണത്തിനെത്തിച്ച ഗ്യാസ് സിലിണ്ടറിൽ ചോർച്ച കാക്കനാട്‌: വിതരണത്തിനെത്തിച്ച ഗ്യാസ് സിലിണ്ടർ ചോർന്നത് പരിഭ്രാന്തി പരത്തി. അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിലൂടെ വൻദുരന്തം ഒഴിവായി. ശനിയാഴ്ച വൈകീട്ട്‌ 4.30 ഓടെയായിരുന്നു സംഭവം. പാടിവട്ടം മരിയാപാർക്കിന്‌ സമീപം നിർത്തിയിട്ട ലോറിയിൽനിന്നാണ്‌ ചോർച്ചയുണ്ടായത്‌. പരിസരത്ത്‌ രൂക്ഷ ഗന്ധം പരന്നതോടെ നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തൃക്കാക്കര ഫയർഫോഴ്സ്‌ ബന്ധപ്പെട്ടവരെ അന്വേഷിച്ചെങ്കിലും ഡ്രൈവറും ക്ലീനറും സ്ഥലത്തുണ്ടായിരുന്നില്ല. പിന്നീട്‌ ലോറിയുടെ കാബിൻെറ പൂട്ട്‌ പൊളിച്ച്‌ അകത്തുകയറിയ സേനാംഗങ്ങൾ ചോർച്ചയുള്ള സിലിണ്ടർ കണ്ടെത്തി സുരക്ഷിതമാക്കി. വ്യവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 19.9 കിലോ വരുന്ന 240 സിലിണ്ടറുകളായിരുന്നു ലോറിയിലുണ്ടായിരുന്നത്‌. പഴകി തുരുമ്പെടുത്ത സിലിണ്ടറിൽ പുതിയ പെയിൻറടിച്ച് വിതരണത്തിന് എത്തിക്കുകയായിരുെന്നന്നും 2022 സെപ്റ്റംബർ വരെ കാലാവധി പറയുന്ന സിലിണ്ടർ തുരുമ്പെടുത്തതിനെത്തുടർന്ന് ദ്വാരം വീണതാണ് ചോർച്ചക്ക്‌ കാരണമെന്നും അഗ്നിരക്ഷാസേന പറഞ്ഞു. അതേസമയം, ഗ്യാസ് ഏജൻസിയിൽ വിളിച്ചറിയിച്ചപ്പോൾ ഉത്തരവാദപ്പെട്ട ആരും സ്ഥലത്തെത്താതിരുന്നത്‌ പ്രതിഷേധത്തിനിടയാക്കി. സമീപത്ത് നിന്ന് ആരെങ്കിലും പുകവലിച്ചാൽപോലും ഉണ്ടാകുമായിരുന്ന വൻ ദുരന്തമാണ് സമയോചിത ഇടപെടൽമൂലം ഒഴിവായത്. ഫോട്ടോ: EC19 fire force ചോർച്ചയുള്ള സിലിണ്ടറിൽനിന്ന് ഗ്യാസ്‌ ഒഴിവാക്കുന്ന അഗ്നിസുരക്ഷാ ഉദ്യോഗസ്ഥർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story