സീനിയർ ജേണലിസ്​റ്റ്​സ്​​ ഫോറം ധനമന്ത്രിക്ക് നിവേദനം നൽകി

05:01 AM
03/12/2019
കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് സീനിയർ ജേണലിസ്റ്റ് ഫോറം ഭാരവാഹികൾ ധനമന്ത്രിക്ക് നിവേദനം നൽകി. പത്രപ്രവർത്തക പെൻഷൻ 15,000 രൂപയാക്കുക, പെൻഷൻ എല്ലാ മാസവും ആദ്യം ലഭ്യമാക്കുക, ഓരോ തവണയും പെൻഷൻ വിതരണത്തിനു മുമ്പ് ധനവകുപ്പിൻെറ ക്ലിയറൻസ് വേണമെന്ന നിബന്ധന ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. ഫോറം ജനറൽ സെക്രട്ടറി എ. മാധവൻ, വൈസ് പ്രസിഡൻറ് പി.വി. പങ്കജാക്ഷൻ, സെക്രട്ടറി തോമസ് ആൻറണി, സംസ്ഥാന കമ്മിറ്റി അംഗം തോമസ് ഗ്രിഗറി എന്നിവർ ചേർന്നാണ് മന്ത്രിയെ കണ്ടത്.
Loading...