മലര്‍വാടി ബാല ചിത്രരചന മത്സരം

05:01 AM
03/12/2019
പള്ളിക്കര: മലര്‍വാടി-ടീൻ ഇന്ത്യ കുന്നത്തുന്നാട് ഏരിയയുടെ നേതൃത്വത്തില്‍ പെരിങ്ങാല ഐ.സി.ടി സ്‌കൂളില്‍ ചിത്രരചന മത്സരം നടത്തി. കാറ്റഗറി ഒന്നില്‍ ആരാധ്യ അനില്‍ (ഗവ. യു.പി.എസ്, വലമ്പൂര്‍), കെ.എം. ബീമമോള്‍, മിന്‍ഹ ഫാത്തിമ (ദാറുസ്സലാം, പള്ളിക്കര), കാറ്റഗറി രണ്ടില്‍ ഹനിയ ഷഫീഖ് (ആസ്‌പെയര്‍ സ്‌കൂള്‍), റിജ കെ. ഷരീഫ് (ദാറുസ്സലാം പള്ളിക്കര), കെ.എസ്. ശ്രാതീര്‍ഥ (കുമ്മനോട് സ്‌കൂൾ), കാറ്റഗറി മൂന്നിൽ അന്ന ബിനു (ബത്‌ലഹേം എച്ച്.എസ്, ഞാറള്ളൂർ), അംന ഷമീര്‍, ഹിസാന ഫാത്തിമ (ദാറുസ്സലാം, പള്ളിക്കര), കാറ്റഗറി നാലിൽ ദര്‍ശന ദിനേശ്, നിദ ഫാത്തിമ (ദാറുസ്സലാം, പള്ളിക്കര) ശ്രീലക്ഷ്മി സന്തോഷ് (സൻെറ് ആൻറണീസ്, കിഴക്കമ്പലം), കാറ്റഗറി അഞ്ചിൽ സുനൈന സാദിഖ് (ഐ.സി.ടി പെരിങ്ങാല) എന്നിവർ വിജയികളായി. സമ്മാനദാനം ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് കെ.ഐ. സുബൈര്‍ നിര്‍വഹിച്ചു. ഏരിയ കോഓഡിനേറ്റര്‍ പി.എം. ഇസ്മായില്‍, മുഹമ്മദ്, വനിത കോഓഡിനേറ്റര്‍ അനീഷ നൈഷാദ് എന്നിവര്‍ പങ്കെടുത്തു.
Loading...