കിണറ്റില്‍ അകപ്പെട്ട ആടിന് അഗ്​നിരക്ഷാസേന രക്ഷകരായി

05:01 AM
03/12/2019
കിഴക്കമ്പലം: 60 അടിയോളം ആഴമുള്ള . തിങ്കളാഴ്ച ഉച്ചക്ക് 2.15ന് കോലഞ്ചേരിക്ക് സമീപം കിങ്ങിണിമറ്റത്താണ് സംഭവം. മോളത്ത് വിനു ചന്ദ്രൻെറ ആടാണ് സമീപവാസിയായ കിഴക്കേതില്‍ കെ.ആര്‍. മണിയുടെ പറമ്പിലെ കിണറ്റില്‍ വീണത്. സംഭവം കണ്ട അയല്‍ക്കാര്‍ സഹായത്തിന് അഗ്നിരക്ഷാസേനയില്‍ വിവരം അറിയിച്ചു. ഉടന്‍ പട്ടിമറ്റത്തുനിന്ന് അസി. സ്റ്റേഷന്‍ ഓഫിസര്‍ കെ.പി. മോഹനൻെറ നേതൃത്വത്തില്‍ സ്ഥലത്തെത്തി. ഇടുങ്ങിയ വഴിയായതിനാല്‍ രക്ഷാപ്രവര്‍ത്തന സാമഗ്രികളുമായി ഏറെ നടന്നാണ് കിണറിനടുത്തെത്തിയത്. ഉദ്യോഗസ്ഥരായ എ.എസ്. സുനില്‍കുമാര്‍, ബിബിന്‍ എ. തങ്കപ്പന്‍, പോള്‍ മാത്യു, ജെയിംസ് നോബിള്‍, പി.എസ്. ഉമേഷ്, എം.വി. ജോണി എന്നിവർ ചേര്‍ന്ന് ആടിനെ സുരക്ഷിതമായി പുറത്തെത്തിച്ചു.
Loading...