പിൻസീറ്റിൽ ഹെല്‍മറ്റില്ലാതെ യാത്ര; പിഴ വീണുതുടങ്ങി

05:01 AM
03/12/2019
കോട്ടയം: ഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റില്‍ ഹെല്‍മറ്റില്ലാതെ യാത്രചെയ്യുന്നവരിൽനിന്ന് പിഴ ഈടാക്കിത്തുടങ്ങി. കോട്ടയത്ത് മോട്ടോര്‍ വാഹന വകുപ്പ് തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ എട്ടുപേരില്‍നിന്ന് പിഴ ഈടാക്കി. 4000 രൂപയാണ് പിഴ ചുമത്തിയത്. ഞായറാഴ്ച മുതല്‍ പിന്‍സീറ്റ് യാത്രക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരുന്നുവെങ്കിലും ആദ്യ ദിവസം വ്യാപകമായി ബോധവത്കരണത്തിനാണ് പൊലീസും മോട്ടോർ വാഹനവകുപ്പും ഊന്നൽനൽകിയത്. തിങ്കളാഴ്ച എന്‍ഫോഴ്‌സ്‌മൻെറ് ആര്‍.ടി.ഒ. ടോജോ എം. തോമസിൻെറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് എട്ടുപേരില്‍നിന്ന് പിഴ ഈടാക്കിയത്. ഹെല്‍മറ്റ് ഇല്ലാതെ പിന്‍സീറ്റ് യാത്ര നടത്തിയ 12 പേരുടെ ഫോട്ടോ എടുത്തിട്ടുണ്ട്. ഈ വാഹന ഉടമകള്‍ക്ക് അടുത്ത ദിവസം നോട്ടീസ് നൽകും. കരസേന റിക്രൂട്ട്മൻെറ് റാലിക്ക് തുടക്കമായി കോട്ടയം: കരസേന റിക്രൂട്ട്മൻെറ് റാലിക്ക് കോട്ടയത്ത് തുടക്കമായി. എം.ജി. സർവകലാശാല മൈതാനത്ത് ഈ മാസം 11 വരെയാണ് റാലി. തിരുവനന്തപുരം, െകാല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽനിന്നുള്ള ഉദ്യോഗാർഥികൾക്കായാണ് റിക്രൂട്ട്മൻെറ്. കഴിഞ്ഞദിവസംവരെ 35,219 ഉദ്യോഗാർഥികളാണ് പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒാരോദിവസവും പ്രത്യേകം പ്രത്യേകം ജില്ലക്കാർക്കായാണ് റാലി നടത്തുന്നത്. സർട്ടിഫിക്കറ്റ് പരിശോധന, 1.6 കിലോമീറ്റർ ഓട്ടം അടക്കം വിവിധ കായികക്ഷമതാ പരിശോധനകളും മെഡിക്കൽ പരിശോധനകളുമാണ് നടക്കുന്നത്. ഇത് വിജയകരമായി പൂർത്തിയാക്കുന്നവരെയാണ് തെരഞ്ഞെടുക്കുന്നത്. റിക്രൂട്ട്മൻെറ ്റാലി നടക്കുന്നതിനാൽ ഈ മാസം 11 വരെ പുലർച്ച നാലുമുതൽ ഏട്ടുവരെ അമലഗിരി-എം.ജി. സർവകലാശാല റോഡിൽ ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
Loading...