Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2019 5:03 AM IST Updated On
date_range 17 Nov 2019 5:03 AM ISTസംസ്ഥാന സി.ബി.എസ്.ഇ കലോത്സവം: മരട് മുതൽ കുട്ടികളുടെ സുരക്ഷ വരെ: പ്രതിഷേധവേദിയായി മോണോആക്ട്
text_fieldsbookmark_border
കൊച്ചി: സംസ്ഥാന സി.ബി.എസ്.ഇ സ്കൂൾ കലോത്സവത്തിൽ സമകാലിക സംഭവവികാസങ്ങളിൽ പ്രതിഷേധവുമായി കാറ്റഗറി മൂന്ന് മോണോആക ്ട് മത്സരത്തിൽ വിദ്യാർഥികൾ. മരടിലെ ഫ്ലാറ്റ് പൊളിക്കൽ വിധിയുടെ പശ്ചാത്തലത്തിൽ ഫ്ലാറ്റുടമകളുെട ദുഃഖങ്ങളും പ്രതിഷേധങ്ങളും അവതരിപ്പിച്ച കണ്ണൂർ എടത്തൊട്ടി നവജ്യോതി പബ്ലിക് സ്കൂളിലെ ശിവാനി എസ്. നായർ സദസ്സിൻെറ കൈയടി നേടി. ഫ്ലാറ്റ് വാങ്ങി കടക്കെണിയിലാവുകയും പൊളിച്ചുനീക്കാനുള്ള ഉത്തരവ് ഇറങ്ങിയതോടെ ബുദ്ധിമുട്ടിലാവുകയും ചെയ്ത കുടുംബത്തിൻെറ വിഷമങ്ങളാണ് ശിവാനി അവതരിപ്പിച്ചത്. ചതിക്കുഴിയിൽ വീഴ്ത്തിയവരാണ് ശിക്ഷിക്കപ്പെടേണ്ടതെന്നും ശിവാനി അഭിപ്രായപ്പെടുന്നു. കാറ്റഗറി മൂന്ന് മോണോആക്ട് മത്സരത്തിൽ കോട്ടയം മരിയൻ സീനിയർ സെക്കൻഡറി സ്കൂളിലെ നമിത സൂസൻ ഫിലിപ്പിനാണ് ഒന്നാം സ്ഥാനം. അമ്മയുെട സഹായത്തോടെ രണ്ടാനച്ഛൻ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം, ഭിന്നശേഷിക്കാരായ വിദ്യാർഥികൾ പീഡിപ്പിക്കപ്പെടുന്നത്, അപകടത്തിൽപെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നവർ നേരിടുന്ന ബുദ്ധിമുട്ടുകൾ തുടങ്ങി നിരവധി സംഭവങ്ങൾ മോണോആക്ട് വേദിയിൽ വിഷയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story