Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2019 5:02 AM IST Updated On
date_range 9 Nov 2019 5:02 AM ISTകുടുംബശ്രീ യൂനിറ്റുകള്‍ക്ക് 250 കോടിയുടെ ഉപജീവന പദ്ധതി -മന്ത്രി മൊയ്തീന്‍
text_fieldsbookmark_border
ചെങ്ങന്നൂര്‍: കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താൻ 250 കോടിയുടെ ഉപജീവന പദ്ധതികള്‍ക്ക് രൂപം നൽകിയതായ ി തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍. 2018ലെ പ്രളയത്തില്‍ നഷ്ടം നേരിട്ട കുടുംബശ്രീ സംരംഭകര്‍ക്കും വനിത സംഘകൃഷി അംഗങ്ങള്‍ക്കുമുള്ള ധനസഹായ വിതരണത്തിൻെറ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വ്യവസായ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിൻെറ ഭാഗമായാണ് ഉപജീവന പദ്ധതികള്‍ക്ക് കുടുംബശ്രീ രൂപം നൽകിയിരിക്കുന്നത്. കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാൻ പ്രാദേശിക സി.ഡി.എസ് തലത്തില്‍ ഇറച്ചിക്കോഴി സംസ്‌കരണ യൂനിറ്റുകള്‍ ആരംഭിക്കും. കൈത്തൊഴിലുകളുമായി ബന്ധപ്പെട്ട് അരലക്ഷം പേര്‍ക്ക് തൊഴില്‍ പരിശീലനം നൽകും. 10,000 പേര്‍ക്കുള്ള പരിശീലനം ഈ വര്‍ഷം പൂര്‍ത്തിയാകും. വനിത മേസ്തിരിമാരുടെ 250 യൂനിറ്റുകള്‍ക്കുള്ള പരിശീലനം ആരംഭിച്ചുകഴിഞ്ഞു. വനിത ബാങ്കുകളുടെ പ്രവര്‍ത്തനത്തിന് നടപടി ആരംഭിച്ചതായും മന്ത്രി പറഞ്ഞു. പ്രളയത്തില്‍ നഷ്ടം നേരിട്ട കുടുംബശ്രീ സംരംഭകര്‍ക്കും സംഘകൃഷി അംഗങ്ങള്‍ക്കുമുള്ള ധനസഹായം അദ്ദേഹം വിതരണം ചെയ്തു. ആദ്യ ഘട്ടമായി ആറുകോടിയുടെ സഹായ വിതരണമാണ് നടന്നത്. ഈയിനത്തില്‍ സംസ്ഥാനത്ത് ആകെ കുടുംബശ്രീ യൂനിറ്റുകള്‍ക്ക് നല്‍കാനുള്ള പാക്കേജ് തുക 75 കോടിയാണ്. സജി ചെറിയാന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍മാന്‍ കെ. ഷിബുരാജന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.സി. അജിത, ജില്ല പഞ്ചായത്ത് അംഗങ്ങളായ വി. വേണു, ജെബിന്‍ പി. വർഗീസ്, നഗരസഭ വൈസ് ചെയര്‍പേഴ്‌സൻ വത്സമ്മ എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജി. വിവേക്, നഗരസഭ കൗണ്‍സിലര്‍ കെ. അനില്‍കുമാര്‍, ചെങ്ങന്നൂര്‍ സി.ഡി.എസ് ചെയര്‍പേഴ്‌സൻ വി.കെ. സരോജിനി, ജില്ല മിഷന്‍ കോഓഡിനേറ്റര്‍ ജെ. പ്രശാന്ത് ബാബു, കുടുംബശ്രീ ജില്ല മിഷന്‍ അസി. കോഓഡിനേറ്റര്‍ പി. സുനില്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story