Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2019 5:02 AM IST Updated On
date_range 9 Nov 2019 5:02 AM ISTകുറ്റിപ്പുറം പാലം: പകൽ ഗതാഗത നിയന്ത്രണത്തിൽ വലഞ്ഞ് യാത്രക്കാർ
text_fieldsbookmark_border
കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിൽ െവള്ളിയാഴ്ച പകലും ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഗതാഗതക്കുര ുക്കിൽ വലഞ്ഞ് യാത്രക്കാർ. വെള്ളിയാഴ്ച രാവിലെ മുതൽ ഒരു ഭാഗത്തുകൂടി മാത്രമാണ് വാഹനങ്ങൾ കടത്തിവിട്ടത്. വലിയ വാഹനങ്ങൾ കടന്നുപോകുേമ്പാൾ കോൺക്രീറ്റ് ചെയ്ത ഭാഗം അടർന്ന് പോകുന്നതിനാലാണിത്. അറ്റകുറ്റപ്പണി നടക്കുന്ന രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെയുള്ള പൂർണ ഗതാഗത നിരോധനത്തിന് പുറമെയാണ് പകൽസമയത്തും ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയത്. വാഹനങ്ങൾക്ക് പകൽസമയം ഇതുവഴി പോകാം: കോഴിക്കോടുനിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വളാഞ്ചേരിയില്‍നിന്ന് കൊപ്പം, പട്ടാമ്പി, പെരുമ്പിലാവ് വഴിയോ അല്ലെങ്കില്‍ പുത്തനത്താണിയില്‍നിന്ന് പട്ടര്‍നടക്കാവ്തിരുനാവായബി.പി അങ്ങാടിചമ്രവട്ടം വഴിയോ പോകണം. തൃശൂരില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവര്‍ എടപ്പാളില്‍നിന്ന് തിരിഞ്ഞ് പൊന്നാനി, ചമ്രവട്ടം വഴിയും പോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story