മാലിന്യ നിർമാർജന-സംസ്കരണ രീതികള്‍ മനസ്സിലാക്കാൻ മേഘാലയ ചീഫ് സെക്രട്ടറി പറവൂരിൽ

05:02 AM
09/11/2019
പറവൂർ: വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ നിര്‍മാര്‍ജന-സംസ്കരണ രീതികള്‍ നേരിട്ട് മനസ്സിലാക്കാൻ മേഘാലയ ചീഫ് സെക്രട്ടറി പി.എസ്. തംഗ്ഹ്യൂ പറവൂരിലെത്തി. പറവൂര്‍ നഗരസഭയുടെയും ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെയും മാലിന്യസംസ്കരണ സംവിധാനങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്. മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങളിലും വികേന്ദ്രീകൃത സംസ്കരണ സമീപനങ്ങളിലും സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്നും വിശദപഠനത്തിന് മേഘാലയയിൽനിന്ന് സംഘത്തെ കേരളത്തിലേക്ക് അയക്കുമെന്നും അദേഹം പറഞ്ഞു. ശുചിത്വമിഷൻ ജില്ല കോഓഡിനേറ്റർ എം.എച്ച്. ഷൈൻ, ജില്ല റിസോഴ്സ്പേഴ്സൺ എം.കെ. മോഹനൻ എന്നിവര്‍ കൂടെയുണ്ടായിരുന്നു. വൈസ് ചെയര്‍പേഴ്സൻ ജെസി രാജു, സ്ഥിരംസമിതി ചെയര്‍മാന്മാരായ പ്രദീപ് തോപ്പിൽ, ജലജ രവീന്ദ്രൻ, ഡെന്നി തോമസ്, മുൻ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, കൗൺസിലർ ഡി. രാജ്കുമാർ, നഗരസഭ സെക്രട്ടറി എന്നിവരും ചീഫ് സെക്രട്ടറിയോടൊപ്പമുണ്ടായിരുന്നു. ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡൻറ് ടി.ജി. അനുബ്, വൈസ് പ്രസിഡൻറ് നിതാ സ്റ്റാലിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.ഡി. സുധീർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവര്‍ ചീഫ് സെക്രട്ടറിക്ക് വിവിധ സംവിധാനങ്ങള്‍ വിശദീകരിച്ച് നൽകി. (പടം മെയിൽ)
Loading...