Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2019 5:02 AM IST Updated On
date_range 30 Oct 2019 5:02 AM ISTഎൻ.എസ്.എസ് കരയോഗം സപ്തതി ആഘോഷത്തിന് തുടക്കം
text_fieldsbookmark_border
മാന്നാർ: കുരട്ടിക്കാട് 1647ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൻെറ ഒരു വർഷത്തെ സപ്തതി ആഘോഷങ്ങൾക്ക് തുടക്കം. 1949 ഒക്ടോബർ 25ന ് രജിസ്റ്റ്ർ ചെയ്ത് പ്രവർത്തനം ആരംഭിച്ചിട്ട് 70 വർഷം തികയുന്നു. സമ്മേളനത്തിൽ നായർ സർവിസ് സൊസൈറ്റി പ്രസിഡൻറ് പി.എൻ. നരേന്ദ്രനാഥൻ നായർ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ താലൂക്ക് യൂനിയൻ വൈസ് പ്രസിഡൻറ് എൻ. നാരായണൻ നായർ അധ്യക്ഷത വഹിച്ചു. മേജർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിൽ താൽക്കാലിക കഴകജോലിക്കിടെ അപകടത്തിൽ മരിച്ച അനീഷിൻെറ കുടുംബസഹായ നിധിയിലേക്കുള്ള ആദ്യസംഭാവന വെച്ചൂരേത്ത് മഠത്തിൽ മനീഷിൽനിന്ന് എം.എൻ. മോഹനചന്ദ്രൻ നായർ സ്വീകരിച്ചു. ഗ്രന്ഥകർത്താക്കളായ ഡോ. കെ. ബാലകൃഷ്ണപിള്ള, ആർ. കൃഷ്ണപിള്ള, ശോഭനകുമാരി എന്നിവരെ ആദരിച്ചു. എച്ച്. അരുൺകുമാർ, യൂനിയൻ സെക്രട്ടറി ബി.കെ. മോഹൻദാസ്, ദേവസ്വം പ്രസിഡൻറ് കെ. സോമനാഥൻ നായർ, വിവിധ കരയോഗങ്ങളുടെ പ്രസിഡൻറുമാരായ എസ്. ജയകുമാർ, കെ.ആർ. രാമചന്ദ്രൻ നായർ, എസ്. ശിവകുമാർ, ത്രിവിക്രമൻ പിള്ള, വി.കെ. ശേഖർജി, മുരളീധരൻ നായർ, എൻ. രാജശേഖരൻ നായർ, കെ.എസ്. അപ്പുക്കുട്ടൻ നായർ, വനിത യൂനിയൻ പ്രസിഡൻറ് സുധാ പിള്ള, സമാജം പ്രസിഡൻറ് വി.കെ. ശ്രീദേവിയമ്മ, ഹ്യൂമൻ റിസോഴ്സ് ഫാക്കൽറ്റി അംഗം വത്സല ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. എൻ. മോഹൻകുമാർ സ്വാഗതവും എസ്. ശ്യാംകുമാർ നന്ദിയും പറഞ്ഞു. ജന്മവാര്‍ഷികാഘോഷം മാവേലിക്കര: തഴക്കര ആത്മാനന്ദവിലാസം സംസ്‌കൃത യു.പി സ്‌കൂള്‍ സ്ഥാപകന്‍ ആത്മാനന്ദ സ്വാമികളുടെ ഒരുവര്‍ഷം നീളുന്ന 150ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമാകും. ഉച്ചക്ക് രണ്ടിന് കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ഗുരുവന്ദനം, സ്‌കൂള്‍ ലൈബ്രറി വിപുലീകരണം, എന്‍ഡോവ്‌മൻെറ് ഏര്‍പ്പെടുത്തല്‍ തുടങ്ങിയവ ജന്മശതാബ്ദി വര്‍ഷത്തില്‍ നടപ്പാക്കുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ മുരളീധരന്‍ തഴക്കര, ജനറല്‍ കണ്‍വീനര്‍ സി. രശ്മി എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story