Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2019 5:02 AM IST Updated On
date_range 29 Oct 2019 5:02 AM ISTഎസ്.ഐ.ഒ ജില്ല കേഡർ കോൺഫറൻസ്
text_fieldsbookmark_border
ആലപ്പുഴ: എസ്.ഐ.ഒ ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'പുതുക്കണം നാം സൗഹൃദം; മിനുക്കണം നാം നന്മകളെ' കാമ്പയിൻെറ സമാപനമായ ി ജില്ല കേഡർ കോൺഫറൻസ് ഹരിപ്പാട് ഹുദാ സ്കൂളിൽ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡൻറ് സ്വാലിഹ് കോട്ടപ്പള്ളി പതാക ഉയർത്തി. കേഡർ കോൺഫറൻസ് അദ്ദേഹം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഹബീബ് റഹ്മാൻ അധ്യക്ഷതവഹിച്ചു. പഠന സെഷനുകളിൽ എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ. ബിനാസ്, ഇത്തിഹാദുൽ ഉലമ കേരള ജനറൽ സെക്രട്ടറി കെ.എം. അഷ്റഫ്, ഫ്രറ്റേണിറ്റി മൂവ്മൻെറ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. നിസാർ, എസ്.ഐ.ഒ സംസ്ഥാന സമിതി അംഗം ഷഹിൻ ശിഹാബ്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ഹക്കീം പാണാവള്ളി എന്നിവർ ക്ലാസുകൾ നയിച്ചു. ഡോ. ബഷീർ, അംഗം യു. ഷൈജു, മുഹമ്മദ് റാഇദ്, അൽത്താഫ് സുനീർ, അലി അൽത്താഫ്, അസ്‌ലം ഷാ, ഫാഇസ് ഹരിപ്പാട്, ആദിൽ പുന്നപ്ര, ജലാലുദ്ദീൻ എന്നിവർ സംസാരിച്ചു. വാഹിദ് കായംകുളം, സഹൽ വടുതല, ബിലാൽ വടുതല, സൽമാൻ സിറാജ്, റിയാസ് ആലപ്പുഴ, ശഫീഖ് ബിലാൽ, ഫാഇസ്, മുസമ്മിൽ എന്നിവർക്കൊപ്പം സഫറുല്ല, അൽത്താഫ് ഹരിപ്പാട്, അമൻ പടിപ്പുരക്കൽ എന്നിവർ നേതൃത്വം നൽകി. ജില്ല സെക്രട്ടറി മുഹമ്മദ് ഹാഫിസ് സ്വാഗതം പറഞ്ഞു. കയര്‍ മ്യൂസിയം പുന്നപ്ര-വയലാര്‍ മ്യൂസിയം ആക്കുന്നത് പ്രതിഷേധാര്‍ഹം -ഡി. സുഗതന്‍ ആലപ്പുഴ: സര്‍ക്കാര്‍ ചെലവില്‍ ആലപ്പുഴയില്‍ സ്ഥാപിച്ച കയര്‍ മ്യൂസിയം പുന്നപ്ര-വയലാര്‍ മ്യൂസിയം ആക്കാനുള്ള മന്ത്രി തോമസ് ഐസക്കിൻെറ ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് മുന്‍ എം.എല്‍.എ ഡി. സുഗതന്‍. കയര്‍ മ്യൂസിയം കയര്‍ ചരിത്രം ലോകത്തെ അറിയിക്കാനുള്ളതാണ്. അവിടെ പുന്നപ്ര-വയലാറിനെക്കുറിച്ചുള്ള കമ്യൂണിസ്റ്റുകള്‍ പറയുന്ന ചരിത്രവും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. പുന്നപ്ര-വയലാറിനെക്കുറിച്ച് കമ്യൂണിസ്റ്റുകാര്‍ പറയുന്നത് അവരുടെ മാത്രം അഭിപ്രായങ്ങളാണ്. ചരിത്രം അറിയാവുന്നവര്‍ അതൊന്നും അംഗീകരിക്കുന്നില്ല. പുന്നപ്ര-വയലാറും ബോംബെ നാവിക കലാപവും സമാനമാണെന്ന മന്ത്രി തോമസ് ഐസക്കിൻെറ പ്രസ്താവന ചരിത്രം അറിയാത്തതുകൊണ്ടാണ്. ബോംബെ നാവിക കലാപം 1946 ജനുവരിയിലാണ്. കേന്ദ്രത്തില്‍ നെഹ്‌റുവിൻെറ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ വരുന്നതിന് മുമ്പാണ്. പുന്നപ്ര-വയലാര്‍ 1946 ഒക്‌ടോബറില്‍ ഇടക്കാല സര്‍ക്കാര്‍ വന്നതിനുശേഷവും. പുന്നപ്ര-വയലാറിനെക്കുറിച്ചുള്ള കമ്യൂണിസ്റ്റ് കഥകള്‍ കയര്‍ മ്യൂസിയത്തില്‍ െവച്ചാല്‍ അതെല്ലാം എടുത്തുമാറ്റേണ്ടി വരുമെന്നും സുഗതന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story