Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2019 5:02 AM IST Updated On
date_range 29 Oct 2019 5:02 AM IST'റാണി പദ്മിനി'യാകാൻ രമ്യയും ശ്രുതിയും
text_fieldsbookmark_border
കായംകുളം: 'തുനിഞ്ഞിറങ്ങിയാൽ അസാധ്യമായത് ഒന്നുമില്ലെന്ന' സന്ദേശവുമായി ചരിത്രം കുറിച്ച് യുവതികൾ. കശ്മീർ മുതൽ ക ന്യാകുമാരി വരെയുള്ള ബൈക്ക് യാത്രയിലൂടെയാണ് രമ്യ ആർ. പിള്ളയും കൂട്ടുകാരി ശ്രുതിയും താരങ്ങളായത്. കേട്ടറിഞ്ഞ നാടുകൾ തേടി ഇരുവരും കൊച്ചിയിൽ നിന്ന് കഴിഞ്ഞ ഏഴിനാണ് യാത്ര തുടങ്ങിയത്. കായംകുളം പുള്ളിക്കണക്ക് ബോസ് നിവാസിൽ രമ്യയും കൂട്ടുകാരി കൊച്ചി സ്വദേശി ശ്രുതിയും വിമാനത്തിൽ ഡൽഹിയിലെത്തിയശേഷം അവിടെനിന്നും ബുള്ളറ്റിൽ കശ്മീരിൽ എത്തി. രമ്യയുടെ ബൈക്കായ 'റോയൽ എൻഫീൽഡ് തണ്ടർബേർഡ് 350' തീവണ്ടി മാർഗം ഡൽഹിയിൽ എത്തിച്ചിരുന്നു. ഒരു ബൈക്ക് കൂടി വാടകക്ക് എടുത്താണ് യാത്ര തുടർന്നത്. ആയിരക്കണക്കിന് കിലോമീറ്റർ താണ്ടിയശേഷം തിങ്കളാഴ്ച കർണാടകയിൽ എത്തി. അവിടെ നിന്നുമാണ് വൈകീേട്ടാടെ കാസർകോടിന് തിരിച്ചത്. ചൊവ്വാഴ്ച കന്യാകുമാരിക്ക് തിരിക്കും. കേരളപ്പിറവി ദിനത്തിൽ യാത്ര അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങും. സ്ത്രീ ബുള്ളറ്റ് ക്ലബായ 'സൗണ്ട്‌ലെസ്സ് റോയൽ എക്‌സ്‌പ്ലോറേഴ്‌സി'ലെ സൗഹൃദമാണ് ഇരുവരെയും ഇങ്ങനൊരു സാഹസിക യാത്രക്ക് പ്രേരിപ്പിച്ചത്. അമൃതസർ വഴി ജമ്മുവിലും അവിടെ നിന്നും കാർഗിൽ വഴി 13ന് ഇരുവരും സമുദ്രനിരപ്പിൽനിന്നും 18,400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹിമാലയത്തിലെ കർദൂൻകാലയിൽ എത്തി. ഇവിടെനിന്നും കർനാൾ, ഡൽഹി, ജയ്പൂർ, ഉദയ്പൂർ, അഹമ്മദാബാദ്, ദാമൻ ആൻഡ് ദിയു, കോലാപ്പൂർ, ഹംബി വഴിയാണ് കാസർകോേട്ടക്ക് കടന്നത്. ചൊവ്വാഴ്ച കോഴിക്കോട്, കൊച്ചി വഴി കന്യാകുമാരിയിലേക്ക് യാത്ര തിരിക്കും. ബുള്ളറ്റ് ക്ലബുകൾ വഴി ഒാരോ സംസ്ഥാനത്തും സൗകര്യമൊരുക്കിയത് യാത്രക്ക് സഹായകമായി. 6000 കിലോമീറ്ററോളം വഴിദൂരമാണ് ഇതിനോടകം യാത്ര ചെയ്തത്. നാല് വയസ്സുകാരിയായ മകൾ ആവന്തികയെ ഭർത്താവ് ശ്രീജിത്തിനെ ഏൽപ്പിച്ചായിരുന്നു രമ്യയുടെ യാത്ര. ഭർത്താവിൻെറയും മാതാപിതാക്കളായ രഘുനാഥ് പിള്ളയുടെയും ഷീജയുടെയും പിന്തുണയും യാത്രക്ക് കരുത്ത് പകർന്നതായി രമ്യ പറഞ്ഞു. കൊച്ചിയിലെ ഫിലിപ്സ് കാർബൺ ബ്ലാക്ക് ലിമിറ്റഡിലെ സീനിയർ എച്ച്.ആർ എക്സിക്യൂട്ടീവാണ് രമ്യ. ശ്രുതി െഎ.ടി മാനേജരാണ്. കായംകുളത്തുനിന്നും ബൈക്കിൽ നാട് ചുറ്റാനിറങ്ങിയ അമ്മക്കും മകനും പിന്നാലെയാണ് ഇവിടെനിന്നും ചരിത്രം തിരുത്താൻ വീട്ടമ്മയും കൂട്ടുകാരിയും ബൈക്കിൽ യാത്ര നടത്തുന്നതെന്നും ശ്രദ്ധേയമാണ്. കായംകുളം പുതിയിടം വൃന്ദാവനിൽ മഹേഷിൻെറ ഭാര്യ വൃന്ദയും (49), ബി.ടെക്കുകാരനായ മകൻ ശബരീഷുമാണ് (23) 'അടുക്കളയിൽ നിന്നും കശ്മീരിലേക്ക്' സന്ദേശവുമായി ഇരുചക്രവാഹനത്തിൽ ലോകം ചുറ്റാനിറങ്ങിയത്. ഇവരും സഞ്ചാരം കഴിഞ്ഞ് അടുത്താഴ്ചയോടെ മടങ്ങിയെത്തും. -വാഹിദ് കറ്റാനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story