Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2019 5:02 AM IST Updated On
date_range 29 Oct 2019 5:02 AM ISTറോഡുകളില്‍ കുടിവെള്ള പൈപ്പ് ഇട്ടശേഷമേ ഇടവഴികള്‍ കുത്തിപ്പൊളിക്കാവു -ടി.ആര്‍.എ
text_fieldsbookmark_border
ആലപ്പുഴ: പ്രധാന റോഡുകളില്‍ കേന്ദ്രസര്‍ക്കാറിൻെറ അടല്‍ മിഷന്‍ ഫോര്‍ റെജുവെനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ (അമൃത്) പദ്ധതിയുടെ ഭാഗമായ കുടിവെള്ള പെപ്പുകള്‍ സ്ഥാപിച്ച് മൂടിയ ശേഷമേ ടാറിട്ടതും ടൈല്‍ പാകിയതുമായ ഇടറോഡുകള്‍ പൈപ്പിടാന്‍ കുത്തിപ്പൊളിച്ച് കുഴിക്കാവു എന്ന് തത്തംപള്ളി െറസിഡൻറ്സ് അസോസിയേഷന്‍ (ടി.ആര്‍.എ) ആവശ്യപ്പെട്ടു. റോഡ് ഫണ്ട് ബോര്‍ഡിൻെറ നിര്‍മാണപ്രവൃത്തി ആരംഭിക്കാത്തതിനാല്‍ സ്ഥാപിക്കാന്‍ സാധിക്കുന്നില്ലെന്ന് നഗരസഭ മുന്‍ ചെയര്‍മാന്‍ തോമസ് ജോസഫ് വ്യക്തമാക്കിയത് അസോസിയേഷൻ ചൂണ്ടിക്കാട്ടി. പ്രധാന റോഡുകളില്‍ പെപ്പിട്ട് വെള്ളം എത്തിച്ചാല്‍ മാത്രമേ ഇടവഴികളില്‍ കണക്ഷന്‍ പൈപ്പുകള്‍ സ്ഥാപിക്കുന്നത് പ്രയോജനപ്പെടൂ. അല്ലാത്തപക്ഷം മാസങ്ങളോളം റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതെ താറുമാറായിക്കിടക്കും. നിര്‍മാണ പ്രവൃത്തികളുടെ രൂപരേഖ തയാറാക്കും മുമ്പ് പൊതുജനങ്ങളുടെ താൽപര്യങ്ങള്‍ കൂടി ആരായണം. എല്ലാ നിര്‍മാണ, വികസന പ്രവൃത്തികളും സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും പൊതുനിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി പ്രാദേശിക ജനകീയ സമിതി രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടു. നേത്രപരിശോധന ക്യാമ്പ് ആലപ്പുഴ: ജോസ് ആലുക്കാസ് ജ്വല്ലറിയുടെ 55ാം വാർഷികാഘോഷത്തിൻെറ ഭാഗമായ സൗജന്യ നേത്രപരിശോധന ക്യാമ്പ് ഉദ്ഘാടനം നഗരസഭ കൗൺസിലർ തോമസ് ജോസഫ് ആലപ്പുഴ ജോസ് ആലുക്കാസ് ജ്വല്ലറിയിൽ നിർവഹിച്ചു. വണ്ടാനം മെഡിക്കൽ കോളജ് നേത്രരോഗ വിഭാഗത്തിലെ ഡോക്ടർമാരും കുര്യൻസ് ഒപ്ടിക്കൽസ് തിരുവമ്പാടിയിലെ ടെക്നീഷ്യന്മാരും നേതൃത്വം നൽകി. റീജനൽ മാനേജർ കെ.പി. ജോസഫ്, എ.ബി. ജയറാം, ലിേൻറാ ലാസർ, കെ.ജെ. ജിജു, ജില്ല സന്നദ്ധ രക്തദാന സമിതി എക്സിക്യൂട്ടിവ് അംഗം വി.ജെ. ബാഹുേലയൻ എന്നിവർ പങ്കെടുത്തു. വൈദ്യുതി മുടങ്ങും പുന്നപ്ര: പുന്നപ്ര സെക്ഷനിലെ പേരൂർ കോളനി, കളർകോട് ക്ഷേത്രം പരിസരം, എസ്.ഡബ്ല്യു.എസ് ജങ്ഷൻ, ഉള്ളാടൻ പറമ്പ്, ഭഗവതിക്കൽ, ശാസ്ത ക്ഷേത്ര പരിസരം, പതാരിപറമ്പ്, എസ്.ടി.ബി, ആലങ്കലവ, അറവുകാട്, പത്തിൽപാലം, കാരപറമ്പ്, ചക്കിട്ടപറമ്പ്, ജ്യോതി നികേതൻ സ്കൂൾ പരിസരം, കാപ്പിത്തോട്, നാലുപുരക്കൽ, സിന്ദൂര ജങ്ഷൻ പരിസരം, ആഞ്ഞിലിപറമ്പ്, ചള്ളി ബീച്ച്, പുന്നപ്ര 220 കെ.വി സബ് സ്റ്റേഷൻ പരിസരം, കുഴിയിൽ അമ്പലം, ഐസ് ഫാക്ടറികൾ, താനാകുളം, യെസ്കെ കൺവെൻഷൻ സൻെറർ, അഞ്ജലി ഓഡിറ്റോറിയം, ബ്ലോക്ക് ഓഫിസ് പരിസരം, മഹേഷ് ഇൻഡസ്ട്രീസ്, ദേവി കമ്പനി, ഐ.ടി.സി, തൂക്കുകുളം, ചിന്മയ സ്കൂൾ പരിസരം, മാതൃഭൂമി, ഫോക്കസ് പരിസരം എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story