Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2019 5:04 AM IST Updated On
date_range 30 Sept 2019 5:04 AM ISTകഞ്ഞിക്കുഴിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവം: പൊലീസ് അന്വേഷണം തുടങ്ങി
text_fieldsbookmark_border
മാരാരിക്കുളം: ദേശീയപാത കഞ്ഞിക്കുഴിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ പൊ ലീസ് അന്വേഷണം തുടങ്ങി. അപകടത്തിൻെറ കാരണവും കുറ്റക്കാരനായ ഡ്രൈവറെയും കണ്ടെത്താന്‍ പൊലീസ് ശാസ്ത്രീയ പരിശോധനകളും സി.സി.ടി.വി ദൃശ്യ പരിശോധനയും ആരംഭിച്ചു. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ ഉണ്ടായ അപകടത്തില്‍ ആലപ്പുഴ ആശ്രമം വാര്‍ഡ് അവലൂക്കുന്ന് മുരിക്കുപുരക്കല്‍ ഷിജു വര്‍ഗീസ് (27), കോഴിക്കോട് കൊയിലാണ്ടി ബാലുശ്ശേരി പനായി മംഗലശ്ശേരി ബഷീര്‍ (55) എന്നിവരാണ് മരിച്ചത്. പൂച്ചാക്കലില്‍നിന്ന് കുടിവെള്ളം കയറ്റി ആലപ്പുഴക്ക് പോകുകയായിരുന്ന മിനിവാനും പുന്നപ്രയില്‍നിന്ന് മീനുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കവചിത വാഹനവും കൂട്ടിയിടിച്ച് തകരുകയായിരുന്നു. ഇതിനിടെ കഞ്ചിക്കോടുനിന്ന് കമ്പിയുമായി ആലപ്പുഴ ഭാഗത്തേക്ക് വരുകയായിരുന്ന ലോറിയും ഇടിച്ചുകയറി. മരിച്ച ഷിജു വര്‍ഗീസ് വെള്ളം കയറ്റിവന്ന വണ്ടിയുടെയും ബഷീര്‍ മീന്‍ലോറിയുടെയും ഡ്രൈവർമാരായിരുന്നു. അപകടത്തില്‍ പൂര്‍ണമായി തകര്‍ന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ മരിച്ച സാഹചര്യത്തിലാണ് പൊലീസ് ശാസ്ത്രീയ അന്വേഷണ സഹായം തേടിയത്. കഞ്ഞിക്കുഴി സർവിസ് സഹകരണ ബാങ്കിനുമുന്നിലായിരുന്നു അപകടം. ഇവിടത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ തിങ്കളാഴ്ച പരിശോധിക്കുമെന്ന് മാരാരിക്കുളം സി.ഐ പി. മിഥുന്‍ പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ ആശ്രമം വാര്‍ഡില്‍ പുതുക്കരശ്ശേരി അഖില്‍ (23) അപകടനില തരണം ചെയ്തു. വാരിയെല്ലിനും വയറിനും തലക്കും കൈകാലുകള്‍ക്കുമാണ് പരിക്ക്. ഇയാള്‍ ചേര്‍ത്തല കെ.വി.എം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മീന്‍ലോറിയിലുണ്ടായിരുന്ന പുന്നപ്ര പുതുവല്‍ (സൂനാമി കോളനി) ഖാലിദിൻെറ മകന്‍ നാസർ (56) ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആലപ്പുഴ മെഡിക്കല്‍ കോളജിന് മുന്നില്‍ ഓട്ടോഡ്രൈവറായ ഇയാൾ മീന്‍ലോറിയില്‍ ക്ലീനറായി പോയതാണ്. ഇയാളുടെ പരിക്കും ഗുരുതരമല്ല. മരിച്ച ഷിജു വര്‍ഗീസിൻെറയും ബഷീറിൻെറയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ബുഷറയാണ് ബഷീറിൻെറ ഭാര്യ. മക്കള്‍: ബാസില്‍ റഹ്മാന്‍, ബഹ്ജത്ത് മുന്ന, ബഹിയ ഷറിന്‍, ബാസിത്ത് അന്‍വര്‍. മരുമക്കള്‍: ഇല്യാസ്, ലിജാസ് (കൂനഞ്ചേരി), ഫെബിന (എളേറ്റില്‍ വട്ടോളി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story