Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2019 5:04 AM IST Updated On
date_range 30 Sept 2019 5:04 AM ISTക്ഷേത്രങ്ങളെ രാഷ്ട്രീയ സ്വാധീനത്തില്‍നിന്ന് മോചിപ്പിക്കാന്‍ വിശ്വാസികള്‍ മുന്നോട്ടുവരണം -കേരള ക്ഷേത്ര സംരക്ഷണ സമിതി
text_fieldsbookmark_border
ചെങ്ങന്നൂര്‍: ക്ഷേത്രങ്ങളെ രാഷ്ട്രീയ സ്വാധീനത്തില്‍നിന്ന് മോചിപ്പിക്കാന്‍ വിശ്വാസികള്‍ സംഘടിതരായി മുന്നോട ്ടുവരണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധിസമ്മേളനം ജില്ല രക്ഷാധികാരി എം.കെ. രവിവര്‍മ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി. പ്രദീപ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.യു. മോഹനന്‍, ശബരിഗിരി മേഖല ഉപാധ്യക്ഷന്‍ രാധാകൃഷ്ണന്‍ ശ്രീപദം, സെക്രട്ടറി വി.കെ. ചന്ദ്രന്‍, കെ.ടി. രാജു, ഡി. സുരേഷ്, എ.സി. പ്രസന്നന്‍, ടി.കെ. അജികുമാര്‍, എസ്. അജയന്‍, ആര്‍. ഗോപിനാഥന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. സനാതന ധര്‍മപാഠശാല പ്രമുഖ് എം.വി. രവി സമാപനം ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: എം.കെ. രവിവര്‍മ, പൂവണ്ണാല്‍ ബാബു, കണിച്ചുകുളങ്ങര വി. സുകുമാരൻ നായര്‍, വി. മുരളീധരന്‍ ഹരിപ്പാട് (രക്ഷ.), പി. പ്രദീപ് (പ്രസി.), എന്‍. നിര്‍മലാനന്ദന്‍, അംബികാദേവി (വൈ. പ്രസി.), കെ.ടി. രാജു തുറവൂര്‍ (സെക്ര.), എ.സി. പ്രസന്നന്‍, ടി.കെ. അജികുമാര്‍ (ജോ. സെക്ര.), എസ്. അജയന്‍ (ട്രഷ.). മുസ്ലിം ലീഗ് നേതൃയോഗം ആലപ്പുഴ: അരൂർ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോള്‍ ഉസ്മാൻെറ വിജയത്തിനായി മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കര്‍മരംഗത്തിറങ്ങണമെന്ന് ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് എ.എം. നസീര്‍ അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ പി. ഷാഹുല്‍ ഹാമീദ് റാവുത്തര്‍, നസീം ഹരിപ്പാട്, എസ്. കബീര്‍, എസ്.എ. അബ്ദുല്‍ സലാം ലബ്ബ, എ.എ. റസാഖ്, നിയോജക മണ്ഡലം ഭാരവാഹികളായ അയ്യൂബ് മജീദ്, വാഴയില്‍ അബ്ദുല്ല, ബാബു ഷെരീഫ്, എ. ഫക്രുദ്ദീന്‍, പൂക്കുഞ്ഞ് കോട്ടപ്പുറം, ഷെമീര്‍ കവലക്കല്‍, പോഷക ഘടകങ്ങളുടെ ഭാരവാഹികളായ എ. ഷാജഹാന്‍, അല്‍ത്താഫ് സുബൈര്‍, സൈനുദ്ദീന്‍ ചാരുംമൂട്, ഷുഹൈബ് അബ്ദുല്ല, മുല്ലബീവി, കെ.ജി. മോഹനന്‍, ജില്ല ജനറല്‍ സെക്രട്ടറി എച്ച്. ബഷീര്‍കുട്ടി, സെക്രട്ടറി ബി.എ. ഗഫൂര്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story