Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2019 5:02 AM IST Updated On
date_range 28 Sept 2019 5:02 AM ISTമൂവാറ്റുപുഴയിൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിന് പ്രവർത്തനം തുടങ്ങും
text_fieldsbookmark_border
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ പുതുതായി തുടങ്ങുന്ന ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒക്ടോബർ ഒന്നിന് പ്രവർത്തനം ആരംഭിക്കും. ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം ഉദ്ഘാടനം നിർവഹിക്കും. കോടതി സമുച്ചയത്തിൽ രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ എറണാകുളം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ഡോ. കൗസർ ഇടപ്പഗത്ത് അധ്യക്ഷത വഹിക്കും. കൂത്താട്ടുകുളത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കോടതി നിർത്തലാക്കി മൂവാറ്റുപുഴ ജുഡീഷ്യൽ സൻെററിലേക്ക് മാറ്റാൻ ഹൈകോടതി തീരുമാനിച്ചതിനെത്തുടർന്നാണ് കോടതി മൂവാറ്റുപുഴയിൽ പ്രവർത്തനം തുടങ്ങുന്നത്. ജില്ലയിൽ കെട്ടിക്കിടക്കുന്ന ക്രിമിനൽ കേസുകളിൽ ഒരുഭാഗം പുതിയ മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റും. ഇപ്പോൾ കൂത്താട്ടുകുളം െപാലീസ് സ്റ്റേഷൻ മാത്രമാണ് പുതിയ മജിസ്ട്രേറ്റ് കോടതിയുടെ പരിധിയിൽ പ്രവർത്തിക്കുന്നത്. പിന്നീട് വാഴക്കുളം െപാലീസ് സ്റ്റേഷൻകൂടി പുതിയ മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധിയിലേക്ക് മാറ്റും. മൂവാറ്റുപുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നമ്പർ മൂന്ന് എന്നായിരിക്കും അറിയപ്പെടുക. ആക്ടിങ് ചീഫ് ജസ്റ്റിസായശേഷം ആദ്യമായി മൂവാറ്റുപുഴയിലെത്തുന്ന ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീമിന് വിപുലസ്വീകരണം നൽകുമെന്ന് ബാർ അസോസിയേഷൻ പ്രസിഡൻറ് ജി. സുരേഷ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story