Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2019 11:32 PM GMT Updated On
date_range 2019-09-28T05:02:59+05:30പിറവം വള്ളംകളി ഇന്ന്
text_fieldsപിറവം: സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് പിറവം വള്ളംകളി ശനിയാഴ്ച പിറവത്ത് നടക്കും. ഇ.എം.എസ്, കെ. കരുണാകരൻ, ടി.എം. ജേക്കബ് എവർറോളിങ് ട്രോഫികൾക്കുവേണ്ടിയുള്ള മത്സരത്തിൽ ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് മത്സരിക്കുന്നത്. ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ വിജയികളായവർക്കുള്ള കാഷ് അവാർഡുകൾ സംസ്ഥാന സർക്കാറാണ് നൽകുന്നത്. ജലോത്സവവിജയത്തിന് പിറവം എം.എൽ.എ അനുപ് ജേക്കബ് ചെയർമാനും പിറവം നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ് വൈസ് ചെയർമാനായും രൂപവത്കരിച്ച ജനകീയ കമ്മിറ്റിക്കാണ് സംഘാടന ചുമതല. ശനിയാഴ്ച ഉച്ചക്ക് നടന്ന ജലോത്സവം വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പിറവം എം.എൽ.എ അനൂപ് ജേക്കബ് അധ്യക്ഷത വഹിക്കും. ശനിയാഴ്ച ഉച്ചക്ക് ഒന്നുമുതൽ പിറവത്ത് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുമെന്നും പബ്ലിസിറ്റി കൺവീനർ സോജൻ ജോർജ് അറിയിച്ചു.
Next Story