Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sept 2019 5:03 AM IST Updated On
date_range 26 Sept 2019 5:03 AM ISTവായ്പ നൽകിയില്ല: ബാങ്കിന് മുന്നിൽ കുത്തിയിരിപ്പ് സമരം
text_fieldsbookmark_border
മണ്ണഞ്ചേരി: കുടുംബശ്രീ യൂനിറ്റുകൾക്ക് ആർ.കെ.എൽ.എസ് സ്‌കീമിൽ ഉൾപ്പെടുത്തി വായ്പ നൽകാത്തതിൽ പ്രതിഷേധിച്ച് പഞ്ച ായത്ത് അംഗത്തിൻെറ നേതൃത്വത്തിൽ എസ്.ബി.ഐ പാതിരപ്പള്ളി ബ്രാഞ്ചിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. പഞ്ചായത്ത് ഏഴാം വാർഡിലെ ആശ്രയ, ഷൺമുഖം മൈത്രി കുടുംബശ്രീ യൂനിറ്റുകൾക്കാണ് ബാങ്ക് വായ്പ നിഷേധിച്ചത്. 2018 ഡിസംബറിലാണ് അപേക്ഷ നൽകിയത്. കഴിഞ്ഞ പ്രളയത്തിൽ വീട്ടിൽ വെള്ളം കയറി വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച സബ്സിഡിയോടുകൂടിയ വായ്പയാണ് ഈ സ്‌കീം പ്രകാരമുള്ളത്. ഇതിൻെറ പലിശ സർക്കാറാണ് നൽകുന്നത്. വായ്പ നൽകാതെ ഒമ്പത് മാസമായി ഇവരെ ബാങ്ക് ഒാടിക്കുകയാെണന്നും പഞ്ചായത്ത് അംഗം എസ്. നവാസ് പറഞ്ഞു. ബുധനാഴ്ച രാവിലെ 11ന് തുടങ്ങിയ സമരം വൈകീട്ട് 6.30ഓടെ എസ്.ബി.ഐ റീജനൽ മാനേജർ, മണ്ണഞ്ചേരി എസ്.ഐ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ വായ്പക്കായി ഒരുദിവസം കൂടി അനുവദിക്കണം എന്ന ബാങ്കിൻെറ അഭ്യർഥനയിൽ അവസാനിപ്പിച്ചു. സമരത്തിന് എസ്. നവാസ്, എ.ഡി.എസ് പ്രസിഡൻറ് ദീപ, ഗ്രൂപ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. പിരിവിൽ ക്രമക്കേട്: ബിൽ കലക്ടർക്കെതിരെ കേസ് ചേർത്തല: തൊഴിൽ നികുതി പിരിവിൽ ക്രമക്കേട് നടത്തിയ ചേർത്തല നഗരസഭ ബിൽ കലക്ടർ വിവേക് കെ. വിക്രമിനെതിരെ (24) പൊലീസ് കേസെടുത്തു. ഇയാളെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. തൊഴിൽനികുതി പിരിച്ച രസീതുകളിൽ കൃത്രിമം കാട്ടിയതിൻെറ പേരിൽ നഗരസഭ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. രസീതുകളുടെ പരിശോധനയിൽ 8320 രൂപയുടെ ക്രമക്കേട് കണ്ടെത്തി. മുമ്പ് രണ്ടുതവണ ഇതേ ക്രമക്കേടുകളുടെ പേരിൽ ഇയാളെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കാരുണ്യമാതാവിൻെറ തിരുനാൾ തുടങ്ങി അരൂർ: ചന്തിരൂർ സൻെറ് മേരീസ് പള്ളിയിൽ കാരുണ്യമാതാവിൻെറ തിരുനാൾ തുടങ്ങി. 29ന് സമാപിക്കും. വികാരി ഫാ. സന്തോഷ് വെളുത്തേടത്ത് കൊടി ആശീർവദിച്ചു. കൊച്ചി രൂപത ചാൻസലർ ഫാ. ഷൈജു പര്യാത്തുശ്ശേരി കുർബാന അർപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് 6.30ന് ഫാ. വിപിൻ കുരിശുതറ കുർബാന അർപ്പിക്കും. 27ന് ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പിൽ, 28ന് ഫാ. ഗോഡ്വിൻ തിമോത്തി എന്നിവർ കുർബാന അർപ്പിക്കും. തിരുനാൾ ദിനമായ 29ന് വൈകീട്ട് നാലിന് ഫാ. ഗ്രിംബാൾഡ് ലന്തപ്പറമ്പിലിൻെറ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ കുർബാന. പ്രദക്ഷിണവും ഉണ്ടാകും. രാത്രി 7.30ന് മ്യൂസിക്കൽ ഫ്യൂഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story