Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sept 2019 5:03 AM IST Updated On
date_range 26 Sept 2019 5:03 AM ISTജീവിച്ചിരിക്കെ മരണസർട്ടിഫിക്കറ്റ്: അന്വേഷണം ഊർജിതം
text_fieldsbookmark_border
ചാരുംമൂട്: ജീവിച്ചിരിക്കുന്ന ആളിൻെറ മരണസർട്ടിഫിക്കറ്റ് നൽകിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതം. 2016ൽ ചുനക്കര പ ഞ്ചായത്തിൽ 120ഓളം മരണം രജിസ്റ്റർ ചെയ്തതിൽ പത്തെണ്ണത്തിൽ പഞ്ചായത്ത് മുൻ സെക്രട്ടറി റീത്ത പവിത്രൻ ഒപ്പിട്ടിട്ടില്ലെന്ന് കണ്ടെത്തി. ചുനക്കര നടുവിൽ നയനത്തിൽ താമസക്കാരനായിരുന്ന ജോസ് മാർട്ടിൻെറ മരണമാണ് ജീവിച്ചിരിക്കെ രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നൽകിയത്. 12 വർഷത്തോളം ഒപ്പം ജീവിച്ച ചുനക്കര സ്വദേശി സർക്കാർ നഴ്സായ അജിതകുമാരിയാണ് 2016ൽ ചുനക്കര പഞ്ചായത്തിൽ ജോസിൻെറ മരണം രജിസ്റ്റർ ചെയ്തത്. ഇതുസംബന്ധിച്ച് അജിതകുമാരി, പഞ്ചായത്ത് മുൻ സെക്രട്ടറി റീത്ത പവിത്രൻ, പഞ്ചായത്ത് അംഗം വി.ആർ. രാജേഷ്, അജിതയുടെ ബന്ധു സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന എം.ജി. ഗോപകുമാർ എന്നിവർക്കെതിരെ ജോസ് മാർട്ടിൻ നൽകിയ പരാതിയിലാണ് നൂറനാട് എസ്.ഐ വി. ബിജുവിൻെറ നേതൃത്വത്തിൽ അന്വേഷണം നടന്നുവരുന്നത്. ജോസ് മാർട്ടിൻെറ മരണം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷയിൽ താൻ ഒപ്പിട്ടിട്ടില്ലെന്നാണ് റീത്ത പവിത്രൻ പറയുന്നത്. ഇത് പരിശോധിക്കുമ്പോഴാണ് ഈ കാലയളവിലെ 120ഓളം മരണരജിസ്ട്രേഷൻ അപേക്ഷകളിൽ ജോസ് മാർട്ടിേൻറത് ഉൾപ്പെടെ 10 എണ്ണത്തിൽ റീത്ത പവിത്രൻ ഒപ്പിട്ടിട്ടില്ലെന്നത് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്. സെക്രട്ടറി ഒപ്പിടാത്ത അപേക്ഷകൾ രജിസ്റ്റർ ചെയ്ത് അപ്ലോഡ് ചെയ്തത് സംബന്ധിച്ചും അന്വേഷണം നടന്നുവരുകയാണ്. ജോസ് മാർട്ടിൻെറ മരണസർട്ടിഫിക്കറ്റ് ഉപയോഗിച്ച് അജിതകുമാരി ഏതെങ്കിലും തട്ടിപ്പ് നടത്തിയിരുന്നോ എന്നതാണ് പ്രധാനമായി അന്വേഷിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. അജിതകുമാരിയുടെയും ജോസ് മാർട്ടിൻെറയും കൂട്ടവകാശത്തിലുള്ള ഭൂമി അജിതകുമാരി സ്വന്തം പേരിലാക്കിയതും വിൽപന നടത്തിയതും 2003-2013 കാലയളവിലായതിനാൽ ഭൂമി കൈമാറ്റത്തിന് മരണസർട്ടിഫിക്കറ്റ് ഉപയോഗിക്കാനിടയില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. താൻ അറിയാതെയാണ് അജിതകുമാരി ഭൂമി കൈമാറിയതെന്ന ജോസ് മാർട്ടിൻെറ പരാതി അന്വേഷണസംഘം പൂർണമായും ഉൾക്കൊണ്ടിട്ടില്ലെന്നാണ് സൂചന. ഓട്ടോകാഡ്: അപേക്ഷ ക്ഷണിച്ചു ചെങ്ങന്നൂർ: ഗവ. ഐ.ടി.ഐയിൽ നോർക്ക റൂട്സ് സ്കിൽ അപ്ഗ്രഡേഷൻ പരിശീലന പദ്ധതിയായ ഓട്ടോ കാഡ് 2- ഡി, 3-ഡി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2500 രൂപയാണ് പ്രവേശനഫീസ്. ബി.പി.എൽ വിഭാഗത്തിൽപെട്ട പട്ടികജാതി-വർഗ വിഭാഗത്തിന് ഫീസ് അടക്കേണ്ടതില്ല. ഐ.ടി.ഐ ഓഫിസിൽനിന്ന് ലഭിക്കുന്ന അപേക്ഷകൾ പൂരിപ്പിച്ച് ഒക്ടോബർ നാലിന് മുമ്പ് സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0479 2457496.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story