Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2019 11:34 PM GMT Updated On
date_range 21 Sep 2019 11:34 PM GMTപിടികിട്ടാപ്പുള്ളി പിടിയിൽ
text_fieldsbookmark_border
മട്ടാഞ്ചേരി: വിവിധ കേസുകളില്‍ കോടതിയില്‍നിന്ന് ജാമ്യമെടുത്തശേഷം 10 വര്‍ഷമായി മുങ്ങിനടക്കുകയായിരുന്ന പ്രതിയെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചങ്ങാടി സ്വദേശി ഫൈസല്‍ ബാബുവിനെയാണ് (45) തലശ്ശേരിയില്‍നിന്ന് തോപ്പുംപടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനൂപ്, എസ്.ഐ എം.ഡി. അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന്, അബ്കാരി, പോക്സോ ഉൾപ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. തലശ്ശേരിയിലുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജോസ് മോന്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ റെന്നീസ്, സേവ്യര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. photo: EC6 prathi faizal babu പ്രതി ഫൈസല്‍ ബാബു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story