Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2019 5:05 AM IST Updated On
date_range 21 Sept 2019 5:05 AM ISTസഞ്ചാരികളുടെ സ്വപ്ന തീരത്ത് ഭീതിയുടെ രാവുകൾ
text_fieldsbookmark_border
ഫോര്‍ട്ട്കൊച്ചി കടപ്പുറത്ത് സഞ്ചാരികളെ വരവേൽക്കുന്നത് ഇഴജന്തുക്കളും തെരുവ് നായ്ക്കളും മട്ടാഞ്ചേരി: സഞ്ചാരികളുടെ സ്വപ്ന തീരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫോര്‍ട്ട്കൊച്ചി കടപ്പുറം സന്ധ്യമയങ്ങിയാല്‍ കൂരിരുട്ടിൽ. സൗത്ത് കടപ്പുറത്ത് വിളക്ക് പോലുമില്ല. പപ്പ കോര്‍ണറില്‍ ആകെ പ്രവര്‍ത്തിക്കുന്ന ഹൈമാസ്റ്റ് ലൈറ്റിൻെറ വെട്ടം മറ്റ് ഭാഗത്തേക്ക് എത്തുകയുമില്ല. കടല്‍ക്കയറ്റത്തില്‍ സൗത്ത് കടപ്പുറത്തെ നടപ്പാതയുള്‍പ്പെടെ തകർന്ന് അപകട സാധ്യതയിലാണ്. ഇവിടത്തെ ശുചിമുറി പ്രവര്‍ത്തന രഹിതമായതിനാല്‍ സാമൂഹിക വിരുദ്ധര്‍ കൈയടക്കി. കടപുറം മധ്യഭാഗത്ത് അഞ്ച് വര്‍ഷം മുമ്പ് സ്ഥാപിച്ച സോളാര്‍ ലൈറ്റുകൾ തകരാറിലാണ്. ഇവിടെ ടൂറിസം വകുപ്പ് സ്ഥാപിച്ച വഴി വിളക്കുകളും പ്രവര്‍ത്തിക്കുന്നില്ല. കുടുംബവുമായി കടപ്പുറത്ത് എത്തുന്നവര്‍ ഏറ്റവും കൂടുതല്‍ കേന്ദ്രീകരിക്കുന്നത് ഈ ഭാഗത്താണ്. വിളക്ക് കത്താത്തതിനാൽ രാത്രി ഈ ഭാഗത്ത് സാമൂഹിക വിരുദ്ധശല്യവും രൂക്ഷമാണ്. പ്രവേശന കവാടമായ വാസ്കോഡ ഗാമ സ്ക്വയര്‍ മുതല്‍ പുലിമുട്ട് വരെ ഭാഗങ്ങളില്‍ ടൂറിസം വകുപ്പ് സ്ഥാപിച്ച വഴിവിളക്കുകളില്‍ ചിലത് മാത്രമാണ് കത്തുന്നത്. കുട്ടികളുടെ പാര്‍ക്കിലും വെളിച്ചമില്ല. ഐസ്ക്രീം വില്‍ക്കുന്ന വണ്ടികളിലെ പ്രകാശമാണ് സഞ്ചാരികള്‍ക്ക് ഏക ആശ്രയം. ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും ശല്യം രൂക്ഷമാണ്. അണലി മുതല്‍ മലമ്പാമ്പ് വരെ ഇവിടെയുണ്ട്. കഴിഞ്ഞ ദിവസം ഒരു പെട്ടിക്കടയുടെ സമീപത്തുനിന്ന് കണ്ടെത്തിയത് കൂറ്റന്‍ മലമ്പാമ്പിനെയാണ്. ഭാഗ്യം കൊണ്ടാണ് പലരും പാമ്പ് കടിയില്‍നിന്ന് രക്ഷപ്പെടുന്നത്. EC4 theruvu naya ഫോർട്ട് കൊച്ചി കടപ്പുറത്ത് നടപ്പാതയില്‍ വിശ്രമിക്കുന്ന നായ്ക്കള്‍ ഓണാഘോഷത്തുക ദുരിതാശ്വാസ നിധിയിലേക്ക് കൊച്ചി: പ്രളയം തീർത്ത ദുരന്തമുഖത്ത് കൈത്താങ്ങായി കുസാറ്റ് ലേക് സൈഡ് കാമ്പസ് ഓണാഘോഷം. മിച്ചം വന്ന 57,200 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുസാറ്റ് വൈസ് ചാൻസലർ ഡോ.കെ.എൻ മധുസൂദനൻ ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മക്ക് കൈമാറി. ചെലവുചുരുക്കുന്നതിൻെറ ഭാഗമായി ഓണസദ്യ കാമ്പസ് ഹോസ്റ്റലാണ് തയാറാക്കിയത്. സദ്യക്കുള്ള വിഭവങ്ങൾ വിദ്യാർഥികൾ വീടുകളിൽനിന്ന് ശേഖരിക്കുകയായിരുന്നു. photo: EC5 Lakeside CMDRF ഓവർസിയർ നിയമനം കളമശ്ശേരി: നഗരസഭ എൻജിനീയറിങ് വിഭാഗത്തിൽ മൂന്നാം ഗ്രേഡ് ഓവർസിയർ തസ്തികയിലേക്ക് രണ്ട് താൽക്കാലിക ഒഴിവുകളിൽ നിയമനം നടത്തും. വാക് ഇൻ ഇൻറർവ്യൂ 25ന് ഉച്ചക്ക് മൂന്നിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story