Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശക്തമായ മഴ; വീട്...

ശക്തമായ മഴ; വീട് തകർന്നു

text_fields
bookmark_border
പള്ളുരുത്തി: ശക്തമായ മഴയിൽ വീട് ഭാഗികമായി തകർന്നു. കണ്ണമാലി ബാലുമ്മൽ വീട്ടിൽ വി.ജെ. വർഗീസിൻെറ വീടാണ് തകർന്നത്. വെള്ളിയാഴ്ച പുലർച്ച മൂന്നിനാണ് സംഭവം. ഈ സമയം വർഗീസും ഭാര്യയും മകനും വീട്ടിൽ ഉറങ്ങുകയായിരുന്നു. കാലിൽ എന്തോ വീണതോടെ വർഗീസ് എഴുന്നേറ്റ് ഭാര്യയെയും മകനെയും വിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു. അടുക്കളയും സമീപത്തെ മുറിയും തകർന്നുവീണു. അടുക്കളയിലെ പാത്രങ്ങൾ, ഉപകരണങ്ങൾ എന്നിവയും അടുത്ത മുറിയിലെ കട്ടിലും തകർന്നു. കിടപ്പുമുറിയിലെ ഭിത്തിയും വിണ്ടുനിൽക്കുകയാണ്. ശേഷിക്കുന്ന ഭാഗം വീഴാവുന്ന അവസ്ഥയിലാണ്. ചിത്രം: EC6 thakarnna veedu മഴയിൽ തകർന്ന വർഗീസിൻെറ വീട് കടപ്പുറത്തെ പാപ്പ കോർണർ തകർന്നു മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി സൗത്ത് കടപ്പുറത്തോട് ചേർന്ന പാപ്പ കോർണർ തകർന്നുവീണു. കടലിനോട് ചേർന്ന നടപ്പാതയുടെ രണ്ടുഭാഗം കൂട്ടിമുട്ടുന്ന ഇവിടെയാണ് ന്യൂ ഇയർ പപ്പാഞ്ഞിയെ ഇടക്കാലത്ത് കത്തിച്ചിരുന്നത്. ഇതോടെയാണ് ഈ മൂലക്ക് പാപ്പ കോർണർ എന്ന പേരു വന്നത്. ആഗസ്റ്റിലെ കടൽക്ഷോഭത്തിൽ സൗത്ത് കടപ്പുറത്തെ നടപ്പാത തകർന്നിരുന്നു. നിർമാണത്തിലെ പോരായ്മകളും തകർച്ചക്ക് വഴിയൊരുക്കി. സഞ്ചാരികൾ കടൽക്കാഴ്ച ആസ്വദിക്കാൻ പ്രധാനമായും നിന്നിരുന്ന പാപ്പ കോർണറാണ് ഇല്ലാതായത്. ചിത്രം: EC7 pappa corner കടപ്പുറത്തെ പാപ്പ കോർണർ തകർന്നനിലയിൽ 'വാക്കുകൾകൊണ്ട് പ്രതിഷേധം' തീർത്ത് മഹാരാജാസ് കൊച്ചി: കേന്ദ്രസർക്കാറിൻെറ ഏകഭാഷ നയത്തിനെതിരെയും ഹിന്ദുത്വ ഫാഷിസ്റ്റ് പ്രവണതകൾക്കെതിരെയും പ്രതിഷേധാത്മകമായി 'വാക്കുകൾകൊണ്ടുള്ള പ്രതിഷേധം' പേരിൽ മഹാരാജാസ് കോളജ് യൂനിയനും മലയാള വിഭാഗവും ചേർന്ന് സെമിനാർ സംഘടിപ്പിച്ചു. പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. യൂനിയൻ ചെയർപേഴ്‌സൻ വി.ജി. ദിവ്യ അധ്യക്ഷത വഹിച്ചു. 'മാതൃഭാഷ: ദേശീയതയും ഉപദേശീയതയും' വിഷയത്തിൽ ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി എം.ആർ. സുരേന്ദ്രനും ജനാധിപത്യവും ഫാഷിസവും' വിഷയത്തിൽ എം. സ്വരാജ് എം.എൽ.എയും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. കെ. ജയകുമാർ, വൈസ് പ്രിൻസിപ്പൽ ഡോ.കെ.വി. ജയമോൾ, ഡോ. ടി.വി. സുജ എന്നിവർ സംസാരിച്ചു. മലയാള വിഭാഗ മേധാവി എസ്‌. ജോസഫ് സ്വാഗതവും യൂനിയൻ ജനറൽ സെക്രട്ടറി ദേവരാജ് സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു. photo: EC8 vakku prathisedam മഹാരാജാസ് കോളജിൽ സംഘടിപ്പിച്ച 'വാക്കുകൾകൊണ്ടുള്ള പ്രതിഷേധം' സെമിനാർ പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story