Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസപ്ലൈകോ ഓണച്ചന്തകളിൽ...

സപ്ലൈകോ ഓണച്ചന്തകളിൽ റെക്കോഡ്​ വിറ്റുവരവ്​

text_fields
bookmark_border
കൊച്ചി: സപ്ലൈകോ ഈ വർഷത്തെ ഓണച്ചന്തകൾ വഴി നേടിയത് റെക്കോഡ് വിറ്റുവരവ്. ഓണം പ്രമാണിച്ച് സംഘടിപ്പിച്ച പ്രത്യേ ക ഓണച്ചന്തകൾ മുഖേനയും ഓണം ഫെയറുകളായി പ്രവർത്തിച്ച വിൽപനശാലകൾ വഴിയും 10 ദിവസം കൊണ്ട് 147 കോടിയുടെ വിൽപനയാണ് സപ്ലൈകോ നേടിയത്. ജില്ല ആസ്ഥാനങ്ങളിലായി 15 ജില്ല െഫയറുകളും താലൂക്ക് ആസ്ഥാനങ്ങളിൽ 75 താലൂക്ക് ഫെയറുകളും 64 ഓണം മാർക്കറ്റുകളും വിൽപനശാലകളില്ലാത്ത 13 പഞ്ചായത്തുകളിൽ സ്പെഷൽ മിനി ഫെയറുകളുമാണ് സപ്ലൈകോ ഈ വർഷം ഒരുക്കിയത്. ഇത്തരത്തിൽ കേരളമൊട്ടാകെ 1487 ഓണം ഫെയറുകൾ സംഘടിപ്പിച്ചിരുന്നു. അവശ്യസാധനങ്ങൾക്ക് പുറമെ ഗൃഹോപകരണ വിൽപനയായിരുന്നു ഓണം െഫയറുകളുടെ സവിശേഷത. ഇവക്കുപുറമെ സ്ഥിരം വിൽപനശാലകൾ കൂടുതൽ ഉൽപന്നങ്ങൾ നിരത്തിയും പച്ചക്കറി സ്റ്റാളുകൾ ഒരുക്കിയും ഒാണം മിനിഫെയറുകളായും പ്രവർത്തിച്ചു. സൂപ്പർ മാർക്കറ്റ് ശൈലിയിൽ നടത്തിയ ജില്ല ഫെയറുകളിൽ ഹോർട്ടികോർപ്, സാഫ്, കയർ കോർപറേഷൻ, മിൽമ, കുടുംബശ്രീ മുതലായ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഒരുക്കിയിരുന്നു. ഓണച്ചന്തകളിലും പൊതുവിപണി വിലെയക്കാൾ 20 മുതൽ 60 ശതമാനം വരെ വിലക്കുറവിൽ സബ്സിഡി സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തു. ഗൃഹോപകരണ വിപണിയിലേക്ക് ചുവടുവെച്ച സപ്ലൈകോ 20 മുതൽ 40 ശതമാനം വരെ വിലക്കുറവിലാണ് വൈവിധ്യമാർന്ന ഗൃഹോപകരണങ്ങളുടെ വിൽപന നടത്തിയത്. പിറവത്ത് സപ്ലൈകോ സബർബൻ മാൾ, ഗൃഹോപകരണങ്ങൾക്ക് മാത്രമായി പ്രത്യേക വിൽപനശാലകൾ, ഗോഡൗൺ കോംപ്ലക്സ് തുടങ്ങിയവയാണ് പുതിയ പദ്ധതികൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story