Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2019 5:04 AM IST Updated On
date_range 21 Sept 2019 5:04 AM ISTരൂപേഷിനെതിരായ മൂന്നു കേസുകളിൽ യു.എ.പി.എ, രാജ്യദ്രോഹ കുറ്റങ്ങൾ ഒഴിവാക്കി
text_fieldsbookmark_border
കൊച്ചി: മാവോവാദി നേതാവ് രൂപേഷിനെതിരെ മൂന്നു കേസുകളിൽ യു.എ.പി.എ, രാജ്യദ്രോഹ കുറ്റങ്ങൾ ചുമത്തിയത് ഹൈകോടതി റദ് ദാക്കി. കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മൂന്നു കേസുകളിൽനിന്നാണ് ഈ കുറ്റങ്ങൾ ഒഴിവാക്കി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. അതേസമയം ഇന്ത്യൻ ശിക്ഷ നിയമം, ആയുധ നിയമം തുടങ്ങിയവ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കും. കേസുകളിൽനിന്ന് കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് രൂപേഷ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. തോക്കും മറ്റ് മാരകായുധങ്ങളുമായി മാവോവാദി ലഘുലേഖകൾ വിതരണം ചെയ്തെന്നാരോപിച്ചുള്ള കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. ഇൗ കേസുകളിൽ തീവ്രവാദ പ്രവർത്തന നിരോധന നിയമം (യു.എ.പി.എ) പ്രകാരമുള്ള പ്രോസിക്യൂഷൻ അനുമതി നൽകുന്നതിൽ അധികൃതർ കാലതാമസം വരുത്തിയെന്ന് കാട്ടി രൂപേഷ് നൽകിയ ഹരജി നേരത്തേ കോഴിക്കോട് അഡീ. സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈകോടതിയെ സമീപിച്ചത്. ഇത്തരം കേസുകളിലെ പ്രോസിക്യൂഷൻ അനുമതിയുടെ കാര്യത്തിൽ സർക്കാർ ഗൗരവം കാട്ടണമെന്നും സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story