ബിസിനസുകാരനെ ആക്രമിച്ച് ഒന്നര ലക്ഷം രൂപയുടെ വാച്ച് തട്ടൽ; നാലുപ്രതികൾ പിടിയിൽ

05:03 AM
14/09/2019
മട്ടാഞ്ചേരി: ബിസിനസുകാരനെ ആക്രമിച്ച് ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ആഡംബര വാച്ച് കവർന്ന സംഭവത്തിലെ പ്രതികളെ ഹാർബർ പൊലീസ് പിടികൂടി. എഴുപുന്ന പുതുക്കാട് വീട്ടിൽ ഫിറോസിനെയാണ് നാലംഗ സംഘം മർദിച്ച് അവശനാക്കി വിദേശ നിർമിത ഹബ് ലോട്ട് വാച്ച് കവർന്നത്. ഫോർട്ട്കൊച്ചി സ്വദേശികളായ ഇമ്മാനുവൽ (25), നിബിൻ (23), നിധിൻ (25), മട്ടാഞ്ചേരി സ്വദേശി എഡ്വിൻ ആൻറണി (25) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ചയാണ് സംഭവം. വില്ലിങ്ടൺ ഐലൻഡിലെ ബാറിലെത്തിയ പ്രതികൾ ഫിറോസുമായി തർക്കത്തിലേർപ്പെടുകയും ഇയാളെ ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാലുപേരും ചേർന്ന് മർദിച്ചശേഷം ഫിറോസ് ധരിച്ചിരുന്ന വാച്ച് ബലപ്രയോഗത്തിലൂടെ അഴിച്ചെടുത്തു. സംഭവത്തിനുശേഷം കടന്നുകളഞ്ഞ പ്രതികളെ ബാറിലെ സി.സി.ടി.വി കാമറയിൽനിന്ന് തിരിച്ചറിയുകയായിരുന്നു. ഹാർബർ എസ്.ഐ പി.ജി. രാജേഷിൻെറ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. എന്നാൽ, വാച്ച് കണ്ടെത്താനായില്ല. കോടതി റിമാൻഡ് ചെയ്തു.
Loading...
COMMENTS