പായിപ്പാട്ടാറ്റിലും പായിപ്പാട് ചുണ്ടൻതന്നെ

05:03 AM
14/09/2019
ഹരിപ്പാട്: പായിപ്പാട്ടാറ്റിൽ നടന്ന വാശിയേറിയ മത്സര വള്ളംകളിയിൽ പായിപ്പാട് ചുണ്ടൻ ജേതാവ്. പായിപ്പാട് ബോട്ട് ക്ലബിൻെറ നേതൃത്വത്തിെല ചുണ്ടനെ നയിച്ചത് മുട്ടേൽ തങ്കച്ചനാണ്. തുഴപ്പാടുകളുടെ വ്യത്യാസത്തിൽ കാരിച്ചാൻ ചുണ്ടനെ പിന്നിലാക്കിയാണ് പായിപ്പാട് വിജയകിരീടം ചൂടിയത്. കെ.ആർ. പ്രശാന്ത് ക്യാപ്റ്റനായുള്ള പൊലീസ് ടീമാണ് കാരിച്ചാൽ ചുണ്ടനിൽ തുഴഞ്ഞത്. ആയാപറമ്പ് വലിയ ദിവാൻജി മൂന്നാം സ്ഥാനത്തെത്തി. മോഹൻദാസാണ് ക്യാപ്റ്റൻ. സെക്കൻഡ് ലൂസേഴ്സ് ഫൈനലിൽ സുരേന്ദ്രൻ ക്യാപ്റ്റനായ കരുവാറ്റ ഒന്നാം സ്ഥാനം നേടി. മൂന്നാംപാദ മത്സരത്തിൽ ചെറുതന ചുണ്ടൻ ഒന്നാംസ്ഥാനം നേടി. വെപ്പ് എ ഗ്രേഡ് മത്സരത്തിൽ പുളിക്കത്തറ ഒന്നും ഷോട്ട് അമ്പലക്കടവൻ രണ്ടും സ്ഥാനം നേടി. മത്സര വള്ളംകളി മൃഗസംരക്ഷണമന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. എ.എം. ആരിഫ് എം.പി സംസാരിച്ചു. ജലോത്സവ സമിതി വൈസ് ചെയർമാൻ ശ്രീകുമാർ ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സുവനീർ പ്രകാശനം കേരള സ്റ്റേറ്റ് അത്ലറ്റിക് അസോസിയേഷൻ പ്രസിഡൻറ് ബേബി മാത്യു നിർവഹിച്ചു. സമ്മാനദാനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. ആർ. സുരേഷ് കുമാർ സ്വാഗതവും ടി. മുരളി നന്ദിയും പറഞ്ഞു.
Loading...