ശിശുക്ഷേമ സമിതിക്ക്​ മുന്നിൽ കണ്ണീരുമായി മരട്​ ഫ്ലാറ്റിലെ കുരുന്നുകൾ

05:03 AM
14/09/2019
മരട്: സുപ്രീംകോടതി വിധിയെത്തുടർന്ന് പൊളിക്കാൻ ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകിയ മരട് ഫ്ലാറ്റിലെ കുടുംബങ്ങളിലെ കുട്ടികളെ കാണാനും ആശ്വസിപ്പിക്കാനും ജില്ല ശിശുക്ഷേമ സമിതി അധികൃതരെത്തി. കുട്ടികളുടെ ശാരീരിക, മാനസിക ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കാനാണ് അധികൃതർ എത്തിയത്.18 വയസ്സിനുതാഴെയുള്ള മുന്നൂറോളം കുട്ടികളാണ് വിവിധ കുടുംബങ്ങളിലായുള്ളത്. സമിതിക്ക് മുന്നിൽ കണ്ണീരോടെയാണ് കുട്ടികൾ സ്വന്തം അവസ്ഥ വിവരിച്ചത്. തങ്ങൾ ഓണം ആഘോഷിച്ചിെല്ലന്നും ഓണദിവസം മരട് മുനിസിപ്പാലിറ്റിക്കു മുന്നിൽ നിരാഹാര സത്യഗ്രഹത്തിലായിരുെന്നന്നും കുട്ടികൾ പറഞ്ഞു. ''പൊളിക്കാൻ പോകുന്ന ഫ്ലാറ്റിലെ കുട്ടിയാണ്'' എന്നുപറഞ്ഞ് കൂട്ടുകാർ കളിയാക്കിയതായി കോളജ് വിദ്യാർഥിനി പരാതി പറഞ്ഞു. ജില്ല ശിശുക്ഷേമ സമിതി വൈസ് പ്രസിഡൻറ് കെ.എസ്. അരുൺകുമാർ, ട്രഷറർ പ്രഫ. സലീംകുമാർ, ജോയൻറ് സെക്രട്ടറി ജയ പരമേശ്വരൻ, എക്സിക്യൂട്ടിവ് അംഗം രശ്മി ആസാദ് എന്നിവരാണ് സന്ദർശന സംഘത്തിലുണ്ടായിരുന്നത്. സമിതി ചെയർമാനായ കലക്ടറുമായി വിഷയം ചർച്ച ചെയ്തശേഷം തിങ്കളാഴ്ച സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. ER ash1 മരടിലെ ഹോളി ഫെയ്ത്ത് ഫ്ലാറ്റ് സമുച്ചയത്തിലെത്തിയ ജില്ല ശിശുക്ഷേമ സമിതി അംഗങ്ങൾ താമസക്കാരായ കുട്ടികളുമായി സംസാരിക്കുന്നു
Loading...